Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ജാഗ്രത പാലിക്കണം, നിര്‍ദേശങ്ങള്‍ അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം: ജില്ലാ കളക്ടര്‍ ജില്ലയിൽ 71 ക്യാമ്പുകളിലായി 1,678 പേർ കൂടുതൽ കുടുംബങ്ങൾ എത്തുന്നു... കനത്ത മഴയിൽ വിറങ്ങലിച്ച് കേരളം: 12 ജില്ലകളിൽ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് അവധി കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം റോഡ് തകർച്ചയിൽ ജനപ്രതിനിധികളുടെ പഴിചാരൽ: ഒടുവിൽ കുഴിയടയ്ക്കാൻ നാട്ടുകാർ തന്നെ ഇറങ്ങി സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴ തുടരും മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു ജാഗ്രത പാലിക്കണം, നിര്‍ദേശങ്ങള്‍ അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം: ജില്ലാ കളക്ടര്‍ ജില്ലയിൽ 71 ക്യാമ്പുകളിലായി 1,678 പേർ കൂടുതൽ കുടുംബങ്ങൾ എത്തുന്നു... കനത്ത മഴയിൽ വിറങ്ങലിച്ച് കേരളം: 12 ജില്ലകളിൽ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് അവധി കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം റോഡ് തകർച്ചയിൽ ജനപ്രതിനിധികളുടെ പഴിചാരൽ: ഒടുവിൽ കുഴിയടയ്ക്കാൻ നാട്ടുകാർ തന്നെ ഇറങ്ങി സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴ തുടരും മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു
|
Loading Weather...
Follow Us:

അധ്യാപകർ സാമൂഹിക മാറ്റത്തിൻ്റെ ചാലക ശക്തിയാകണം: അഡ്വ മോൻസ് ജോസഫ് എം.എൽ.എ

അധ്യാപകർ സാമൂഹിക മാറ്റത്തിൻ്റെ ചാലക ശക്തിയാകണം: അഡ്വ മോൻസ് ജോസഫ് എം.എൽ.എ
വൈക്കം ശ്രീ മഹാദേവ ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപക പരിശീലകരുടെ ദ്വൈവാര സമൂഹ സമ്പർക്ക സഹവാസ ക്യാമ്പിൻ്റെ ഉദ്‌ഘാടനം അഡ്വ മോൻസ് ജോസഫ് എം.എൽ.എ നിർവഹിക്കുന്നു

വൈക്കം: ലക്ഷ്യബോധമുള്ള തലമുറയെ വാർത്തെടുക്കുക വഴി പുരോഗമനാത്മകമായ സാമൂഹിക മാറ്റത്തിൻ്റെ ചാലകശക്തിയായി അധ്യാപക സമൂഹം മാറണമെന്ന് മുൻ മന്ത്രി അഡ്വ മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു. വൈക്കം ശ്രീ മഹാദേവ ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപക പരിശീലകരുടെ ദ്വൈവാര സമൂഹ സമ്പർക്ക സഹവാസ ക്യാമ്പിൻ്റെ ഉദ്‌ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പാൾ ബി. മാധുരിദേവി അധ്യക്ഷത വഹിച്ചു. കോളേജ് ഡയറക്ടർ പി.ജി.എം നായർ കാരിക്കോട് മുഖ്യ പ്രഭാഷണം നടത്തി. പതിനഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിൽ നാടക ശില്പശാല, കഥകളി സോദാഹരണ പ്രദർശനം, വ്യക്തിത്വ വികാസ ക്ലാസ്സ്, ഉല്പന്ന നിർമ്മാണ പരിശീലനം, ഒറിഗാമി, കരകൗശല വസ്തുക്കളുടെ നിർമ്മാണം, പ്രാദേശിക ഭൂപട നിർമ്മാണം, ക്യാമ്പസ് സൗന്ദര്യ വത്ക്കരണം, കാർഷിക വിജ്ഞാന ബോധവത്ക്കരണവും കൃഷി പരിശീലനവും, വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്ലാസ്സുകൾ, സെമിനാറുകൾ, പാർലമെൻ്റ്, കലാ-സാംസ്ക്കാരിക പരിപാടികൾ തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്. കോളേജ് മാനേജർ ബി. മായ, എം. സേതു, മേരി എംജി മോൾ, കവിതാ ജോസ്, ആഷാ ഗിരീഷ്, അൽഫോൺസ കെ.ബി, അഭിരാമി എസ്, അശ്വതി പവിത്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും