Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

പ്രശ്നപരിഹാര ക്രിയകളും പുനപ്രതിഷ്ഠയും

പ്രശ്നപരിഹാര ക്രിയകളും പുനപ്രതിഷ്ഠയും

മറവൻതുരുത്ത്: മറവൻതുരുത്ത് വടക്കേടത്ത് വൈഷ്ണവ ഗന്ധർവ ക്ഷേത്രത്തിലെ പ്രശ്ന പരിഹാരക്രിയകളും പുനഃപ്രതിഷ്ഠയും 10,11,12 തീയതികളിൽ നടക്കും. തന്ത്രി മനയത്താറ്റ് മനയ്ക്കൽ ചന്ദ്രശേഖരൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും. വെളിയത്തുമഠം സന്തോഷ് പോറ്റി സഹകാർമികത്വം വഹിക്കും.


ഒന്നാം ദിവസം വിശേഷാൽ പൂജകൾ, മഹാസുദർശന ഹോമം. രണ്ടാം ദിവസം
വിശേഷാൽ പൂജകൾ, ഭദ്രകാളിക്ക് അഷ്ടദള പത്മമിട്ട് പൂജ, ആചാര്യ വരണം, പ്രസാദശുദ്ധി ക്രീയകൾ. മൂന്നാം ദിവസം
വിശേഷം പൂജകൾ,ബിംബപ്രതിഷ്ഠ.
തുടർന്ന് ജീവകലശാഭിഷേകം, പ്രതിഷ്ഠാകലശാഭിഷേകം,
പ്രസാദഊട്ട്. എന്നിവയാണ് പ്രധാന ചടങ്ങുകളെന്ന് ക്ഷേത്രം ഭാരവാഹികളായ രാജേഷ് പടിഞ്ഞാറെ പുത്തൻപുര, സോമൻ പടിഞ്ഞാറെ പുത്തൻപുര എന്നിവർ അറിയിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും