Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആശുപത്രിയിൽ എത്താനും വഴിയില്ല; നേരെകടവ് പാലത്തിന് പിന്നാലെ നാട്ടുകാർക്ക് യാത്രാദുരിതം ◆ വൈക്കം മഹാദേവ ക്ഷേത്രത്തിൽ മുഖസന്ധ്യവേലയ്ക്ക് തുടക്കമായി ◆ വൈക്കം ക്ഷേത്രക്കുളത്തിൽ മീനുകൾ ചത്തുപൊങ്ങിയിട്ടും തിരിഞ്ഞുനോക്കാതെ ദേവസ്വം ബോർഡ്; വ്യാപക പ്രതിഷേധം ◆ കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്: 5 ജില്ലകളിൽ റെഡ് അലർട്ട് ◆ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് മതിലിലിടിച്ചു: നിരവധി യാത്രക്കാർക്ക് പരിക്ക് ◆ ആശുപത്രിയിൽ എത്താനും വഴിയില്ല; നേരെകടവ് പാലത്തിന് പിന്നാലെ നാട്ടുകാർക്ക് യാത്രാദുരിതം ◆ വൈക്കം മഹാദേവ ക്ഷേത്രത്തിൽ മുഖസന്ധ്യവേലയ്ക്ക് തുടക്കമായി ◆ വൈക്കം ക്ഷേത്രക്കുളത്തിൽ മീനുകൾ ചത്തുപൊങ്ങിയിട്ടും തിരിഞ്ഞുനോക്കാതെ ദേവസ്വം ബോർഡ്; വ്യാപക പ്രതിഷേധം ◆ കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്: 5 ജില്ലകളിൽ റെഡ് അലർട്ട് ◆ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് മതിലിലിടിച്ചു: നിരവധി യാത്രക്കാർക്ക് പരിക്ക് ◆
|
Loading Weather...
Follow Us:

മറവൻതുരുത്ത് ഗവൺമെൻ്റ് ആയുർവേദ ആശുപത്രിയിൽ കർക്കിടക കഞ്ഞി വിതരണം

മറവൻതുരുത്ത് ഗവൺമെൻ്റ് ആയുർവേദ ആശുപത്രിയിൽ കർക്കിടക കഞ്ഞി വിതരണം

മറവൻതുരുത്ത്: വൈക്കം ലയൺസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ മറവൻതുരുത്ത് ഗവൺമെൻ്റ് ആയുർവേദ ആശുപത്രിയിൽ കർക്കിടക കഞ്ഞി വിതരണം ചെയ്തു.
ലയൺസ് ക്ലബ് സർവീസ് പ്രോജക്ട് ചെയർമാൻ ബൈജു എം. മാണിയുടെ നേതൃത്വത്തിലാണ് വയോജനങ്ങളുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കാനായി ഔഷധ കഞ്ഞി നൽകുന്നത്. ഒരാഴ്ചക്കാലം രാവിലെ 11ന് ഇവിടെ ഔഷധ കഞ്ഞി വിതരണം ചെയ്യും. കഴിഞ്ഞ 11 വർഷമായി ബൈജു മാണിയുടെ നേതൃത്വത്തിൽ ലയൺസ് ക്ലബ് ഇവിടെ ഔഷധ കഞ്ഞി വിതരണം ചെയ്തുവരുന്നുണ്ട്.


ഗവൺമെൻ്റ് ആയുർവേദ ആശുപത്രിയിൽ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.എസ്. വേണുഗോപാലിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.സി. തങ്കരാജ് ഉദ്ഘാടനം ചെയ്തു. വൈക്കം ലയൺസ് ക്ലബ് പ്രസിഡൻ്റ് മനോജ്കുമാർ യെസ്ടെക് ആര്യൻകോവിൽ വിജയലക്ഷ്മിക്ക് കർക്കിടക കഞ്ഞി നൽകി ഔഷധ കഞ്ഞി വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ എൻ.സി. തോമസ്, ആർ. അനീഷ്, പത്മനന്ദനൻ, സീമാ ബിനു, ബിന്ദു പ്രദീപ്, വനജ അനിൽ കുമാർ, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ജ്യോതിഷ് കുട്ടപ്പൻ, മെഡിക്കൽ ഓഫീസർ ഡോ. മനു ആർ. മംഗലത്ത്, ഫാർമസിസ്റ്റ് അശ്വതി അശോകൻ, വൈക്കംലയൺസ് ക്ലബ് ഭാരവാഹികളായ മനോജ് കുമാർ, ബൈജു എം. മാണി, സാജു കുളത്തിങ്കൽ, രജനി നായർ, പി .ജയകുമാർ, സുജിത്ത് മോഹൻ തുടങ്ങിയവർ നേതൃത്വം നൽകി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും