Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം വൈക്കത്തെ പ്രമുഖ കോൺഗ്രസ് നേതാവ് എൻ.എം താഹ അന്തരിച്ചു ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു മഴക്കെടുതിയിൽ വിറച്ച് മലയോരം: നാല് മരണം ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും: മുഖ്യമന്ത്രി ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയും ഉരുൾപൊട്ടലും: മൂന്ന് മരണം; പത്തനംതിട്ടയിൽ ഡാമുകൾ തുറന്നു വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം വൈക്കത്തെ പ്രമുഖ കോൺഗ്രസ് നേതാവ് എൻ.എം താഹ അന്തരിച്ചു ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു മഴക്കെടുതിയിൽ വിറച്ച് മലയോരം: നാല് മരണം ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും: മുഖ്യമന്ത്രി ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയും ഉരുൾപൊട്ടലും: മൂന്ന് മരണം; പത്തനംതിട്ടയിൽ ഡാമുകൾ തുറന്നു വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന്
|
Loading Weather...
Follow Us:

സ്റ്റേഡിയം നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ: നഗരസഭയിലേക്ക് എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് മാര്‍ച്ച് നടത്തി

സ്റ്റേഡിയം നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ: നഗരസഭയിലേക്ക് എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് മാര്‍ച്ച് നടത്തി
വൈക്കം മടിയത്തറ സ്‌കൂളിലെ സ്റ്റേഡിയം നിര്‍മാണം തടഞ്ഞ നഗരസഭയുടെ സ്റ്റോപ്പ് മെമ്മോ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു


വൈക്കം: മടിയത്തറ സ്‌കൂളിലെ സ്റ്റേഡിയം നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയ വൈക്കം നഗരസഭയുടെ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് നേതൃത്വത്തില്‍ നഗരസഭ കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തി. വൈക്കം വെസ്റ്റ് (മടിയത്തറ) ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്റ്റേഡിയത്തിന് സി.കെ ആശ എംഎല്‍എയുടെ ആവശ്യപ്രകാരം സംസ്ഥാന സര്‍ക്കാര്‍ 2024-25 ബജറ്റില്‍പെടുത്തി രണ്ടു കോടി രൂപ അനുവദിക്കുകയും നിര്‍മാണ ജോലികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം യു.ഡി.എഫ് ഭരിക്കുന്ന നഗരസഭ ചെയര്‍മാന്റെ നേതൃത്വത്തില്‍ നിര്‍മാണം നിര്‍ത്തി വെക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് സ്റ്റോപ്പ് മെമ്മോ നല്‍കി പണികള്‍ പൂര്‍ണമായി തടഞ്ഞിരിക്കുന്നത്. രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ സ്റ്റേഡിയം നിര്‍മാണം തടസ്സപ്പെടുത്തിയ നഗരസഭയുടെ നടപടി വൈക്കത്തെ യുവജനങ്ങളെയും വിദ്യാര്‍ഥികളെയും വെല്ലുവിളിക്കുന്നതാണെന്ന് എ.ഐ.വൈ.എഫ് നേതാക്കള്‍ ആരോപിച്ചു. നഗരസഭാ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് എ.എസ് ഹരിമോന്‍ വെച്ചൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എം സോജിമോന്‍, എ.ഐ.എസ്.എഫ് മണ്ഡലം പ്രസിഡന്റ് വി.എ ഭാനുമതി, സെക്രട്ടറി എം.എസ് അമല്‍, സി.പി.ഐ മണ്ഡലം അസി. സെക്രട്ടറി എന്‍. അനില്‍ ബിശ്വാസ്, ഡി. രഞ്ജിത് കുമാര്‍, അഡ്വ. ചന്ദ്രബാബു എടാടന്‍, വി.ടി മനീഷ്, സുജിത്ത് സുരേഷ്, എ.കെ അഖില്‍, വി. ജിതിന്‍, അനൂപ്, സുനില്‍ സുഗതന്‍ എന്നിവര്‍ പ്രസംഗിച്ചു. നാടിന്റെ കായിക സ്വപ്നങ്ങളെ തകര്‍ക്കുന്ന നഗരസഭയുടെ നടപടികള്‍ക്കെതിരെ ശക്തമായ സമരങ്ങളുമായി മുന്നോട്ടു പോകുമെന്ന് എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് നേതാക്കള്‍ അറിയിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും