വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി
വൈക്കം: തോട്ടുവക്കത്ത് വഴിയോരത്തെ ഷെഡ്ഡിൽ താമസിച്ചിരുന്ന ആളെ മരിച്ച നിലയിൽ കണ്ടെത്തി. മാസങ്ങളായി ഇവിടെ ഷെഡിൽ താമസിച്ചിരുന്ന കുഞ്ഞുമോൻ എന്ന വയോധികനെയാണ് ഉച്ചയോടെ മരിച്ച നിലയിൽ കണ്ടത്. ഉച്ചയ്ക്ക് ഭക്ഷണം നൽകാൻ എത്തിയ നാട്ടുകാരിൽ ഒരാളാണ് ഇയാളെ മരിച്ച നിലയിൽ കണ്ടത്. വൈക്കം പോലീസിൽ വിവരമറിയിച്ചിട്ടുണ്ട്. ബന്ധുക്കളെ കണ്ടെത്താനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
Comments ()