Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തും: പ്രഖ്യാപനവുമായി തമിഴ്നാട് സര്‍ക്കാർ സംസ്ഥാന ജലസേചന വകുപ്പ് നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു വൈക്കത്തേയും കോട്ടയം ജില്ലയിലേയും വെള്ളം കയറിയ റോഡുകൾ വെളളക്കെട്ട്: രണ്ടു ജില്ലകളിൽ പ്രളയസമാന സാഹചര്യം ഖേദം പ്രകടിപ്പിച്ച്‌ ഗതാഗത മന്ത്രി സി.പി ജോൺ വൈക്കത്ത് വെള്ളപ്പൊക്കം രൂക്ഷമാകുന്നു: ജനജീവിതം ദുരിതത്തിൽ ദുരിതാശ്വാസ ക്യാമ്പിൽ ഗ്യാസ് സിലണ്ടറുകൾ കിട്ടാനില്ല: ഭക്ഷണ വിതരണം പ്രതിസന്ധിയിൽ തലയോലപ്പറമ്പിൽ മാതൃകയായി വനിതാ ജനപ്രതിനിധികൾ: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കി എട്ട് പഞ്ചായത്ത് അംഗങ്ങൾ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തും: പ്രഖ്യാപനവുമായി തമിഴ്നാട് സര്‍ക്കാർ സംസ്ഥാന ജലസേചന വകുപ്പ് നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു വൈക്കത്തേയും കോട്ടയം ജില്ലയിലേയും വെള്ളം കയറിയ റോഡുകൾ വെളളക്കെട്ട്: രണ്ടു ജില്ലകളിൽ പ്രളയസമാന സാഹചര്യം ഖേദം പ്രകടിപ്പിച്ച്‌ ഗതാഗത മന്ത്രി സി.പി ജോൺ വൈക്കത്ത് വെള്ളപ്പൊക്കം രൂക്ഷമാകുന്നു: ജനജീവിതം ദുരിതത്തിൽ ദുരിതാശ്വാസ ക്യാമ്പിൽ ഗ്യാസ് സിലണ്ടറുകൾ കിട്ടാനില്ല: ഭക്ഷണ വിതരണം പ്രതിസന്ധിയിൽ തലയോലപ്പറമ്പിൽ മാതൃകയായി വനിതാ ജനപ്രതിനിധികൾ: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കി എട്ട് പഞ്ചായത്ത് അംഗങ്ങൾ
|
Loading Weather...
Follow Us:

മധ്യവയസ്കന്റെ മൃതദേഹം റെയിൽവേ ട്രാക്കിനു സമീപം കണ്ടെത്തി

മധ്യവയസ്കന്റെ മൃതദേഹം റെയിൽവേ ട്രാക്കിനു സമീപം കണ്ടെത്തി

കാഞ്ഞിരമറ്റം: ട്രെയിൻ യാത്രയ്ക്കിടെ കാണാതായ മധ്യവയസ്കന്റെ മൃതദേഹം റെയിൽവേ ട്രാക്കിനു സമീപം കണ്ടെത്തി. പുലിയൂർ തിങ്കളാമുറ്റം തോട്ടിയാട്ട് മേലത്തേതിൽ സ്വദേശി ബിനു ഫിലിപ്പിന്റെ (മനു-52) മൃതദേഹമാണ് കാഞ്ഞിരമറ്റത്ത് റെയിൽവേ ട്രാക്കിനു സമീപം കണ്ടെത്തിയത്. വെള്ളിയാഴ്ച പുലർച്ചെ റെയിൽവേ ജീവനക്കാരുടെ പാളം പരിശോധനയ്ക്കിടെയാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച രാത്രി രാജധാനി എക്സ്പ്രസിൽ ചെങ്ങന്നൂരിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രാ മധ്യേയാണ് കാണാതായത്. ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷൻ കഴിഞ്ഞ ശേഷം ഉറങ്ങാൻ കിടന്ന ബിനു ഫിലിപ്പിനെ എവിടെ വച്ചാണ് കാണാതായത് എന്ന വിവരം ലഭിച്ചിരുന്നില്ല. കോട്ടയം, ഏറ്റുമാനൂർ, കുറുപ്പന്തറ സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തിയിരുന്നു. ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ സീറ്റിൽ നിന്നും ലഭിച്ചിരുന്നു. സംസ്കാരം പിന്നീട്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും