തലയോലപ്പറമ്പിൽ ഞായറാഴ്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്
തലയോലപ്പറമ്പ്: സെന്റ് ജോർജ് പാരിഷ് ഫാമിലി യൂണിയനും പൊതി മേഴ്സി ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ജൂലൈ 19 ഞായറാഴ്ച നടക്കും. രാവിലെ 8.30 മുതൽ തലയോലപ്പറമ്പ് പാരിഷ് ഹാളിലാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം കെ. ബിനിമോൻ എം.എൽ.എ നിർവ്വഹിക്കും. വികാരി റവ.ഫാ. സേവ്യർ ആവള്ളിൽ, പഞ്ചായത്ത് പ്രസിഡന്റ് ജോസ് വേലിക്കകം, ട്രസ്റ്റിമാരായ റിൻസൺ പന്നിക്കോട്ടിൽ, തങ്കച്ചൻ കളപ്പുകാട്ട്, വൈസ് ചെയർമാൻ ജോയി അരയത്തേൽ, സെക്രട്ടറി ബേബി പോളച്ചിറ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.

ഫിസിഷ്യൻ, സർജറി, ഓർത്തോ, പൾമനറി, ഇ.എൻ.ടി തുടങ്ങി വിവിധ വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമായിരിക്കും. കൂടാതെ ശ്വാസകോശ രോഗനിർണയ പരിശോധന, രക്തസമ്മർദ്ദം, പ്രമേഹം എന്നിവയ്ക്കുള്ള പരിശോധനകളും തികച്ചും സൗജന്യമായിരിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് അത്യാവശ്യ മരുന്നുകളും സൗജന്യമായി വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
Comments ()