Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കോട്ടയം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ 6-8-2026 വ്യാഴാഴ്ച അവധി മഴക്കെടുതിയിൽ വീടുകളിൽ വെള്ളം കയറിയ എല്ലാവർക്കും സർക്കാർ സഹായം വൈക്കത്ത് 164.28 ലക്ഷത്തിൻ്റെ കൃഷിനാശം വൈക്കത്ത് ഖാദി വിപണന മേള തുടങ്ങി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തും: പ്രഖ്യാപനവുമായി തമിഴ്നാട് സര്‍ക്കാർ സംസ്ഥാന ജലസേചന വകുപ്പ് നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു വൈക്കത്തേയും കോട്ടയം ജില്ലയിലേയും വെള്ളം കയറിയ റോഡുകൾ വെളളക്കെട്ട്: രണ്ടു ജില്ലകളിൽ പ്രളയസമാന സാഹചര്യം ഖേദം പ്രകടിപ്പിച്ച്‌ ഗതാഗത മന്ത്രി സി.പി ജോൺ വൈക്കത്ത് വെള്ളപ്പൊക്കം രൂക്ഷമാകുന്നു: ജനജീവിതം ദുരിതത്തിൽ ദുരിതാശ്വാസ ക്യാമ്പിൽ ഗ്യാസ് സിലണ്ടറുകൾ കിട്ടാനില്ല: ഭക്ഷണ വിതരണം പ്രതിസന്ധിയിൽ തലയോലപ്പറമ്പിൽ മാതൃകയായി വനിതാ ജനപ്രതിനിധികൾ: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കി എട്ട് പഞ്ചായത്ത് അംഗങ്ങൾ കോട്ടയം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ 6-8-2026 വ്യാഴാഴ്ച അവധി മഴക്കെടുതിയിൽ വീടുകളിൽ വെള്ളം കയറിയ എല്ലാവർക്കും സർക്കാർ സഹായം വൈക്കത്ത് 164.28 ലക്ഷത്തിൻ്റെ കൃഷിനാശം വൈക്കത്ത് ഖാദി വിപണന മേള തുടങ്ങി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തും: പ്രഖ്യാപനവുമായി തമിഴ്നാട് സര്‍ക്കാർ സംസ്ഥാന ജലസേചന വകുപ്പ് നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു വൈക്കത്തേയും കോട്ടയം ജില്ലയിലേയും വെള്ളം കയറിയ റോഡുകൾ വെളളക്കെട്ട്: രണ്ടു ജില്ലകളിൽ പ്രളയസമാന സാഹചര്യം ഖേദം പ്രകടിപ്പിച്ച്‌ ഗതാഗത മന്ത്രി സി.പി ജോൺ വൈക്കത്ത് വെള്ളപ്പൊക്കം രൂക്ഷമാകുന്നു: ജനജീവിതം ദുരിതത്തിൽ ദുരിതാശ്വാസ ക്യാമ്പിൽ ഗ്യാസ് സിലണ്ടറുകൾ കിട്ടാനില്ല: ഭക്ഷണ വിതരണം പ്രതിസന്ധിയിൽ തലയോലപ്പറമ്പിൽ മാതൃകയായി വനിതാ ജനപ്രതിനിധികൾ: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കി എട്ട് പഞ്ചായത്ത് അംഗങ്ങൾ
|
Loading Weather...
Follow Us:

മേക്കര ഷണ്‍മുഖ വിലാസം ക്ഷേത്രത്തില്‍ മീനപ്പൂയ മഹോത്സവം; കൊടിയേറ്റ് നാളെ

വൈക്കം: കുലശേഖരമംഗലം മേക്കര ശ്രീഷണ്‍മുഖവിലാസം ക്ഷേത്രത്തിലെ മീനപ്പൂയ മഹോത്സവം 23 മുതല്‍ 28 വരെ ആഘോഷിക്കും. 22ന് വൈകിട്ട് ഉത്സവ പ്രാരംഭ ചടങ്ങുകള്‍ തുടങ്ങും. കൊടിയേറ്റാനുള്ള കൊടിക്കൂറയും കൊടിക്കയറും വൈകിട്ട് 5ന് ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു. തിങ്കളാഴ്ച രാവിലെ 9നും 11നും ഇടക്കുള്ള സമയത്ത് ക്ഷേത്രം തന്ത്രി ശംഭു നമ്പൂതിരി ഉത്സവത്തിന് കൊടിയേറ്റും. ക്ഷേത്രം മേല്‍ശാന്തി ചെമ്മനത്തുകര ദീപു ശാന്തി സഹകാര്‍മ്മികനാകും. കൊടിയേറ്റിന് ശേഷം 12.30ന് അന്നദാനം, വൈകിട്ട് 5ന് കാഴ്ച ശ്രീബലി, ദേശതാലപ്പൊലി, നൃത്തനൃത്ത്യങ്ങള്‍, ഡാന്‍സ്, കൈകൊട്ടിക്കളി, കരോക്കെ ഗാനമേള എന്നിവ നടക്കും. ചൊവ്വാഴ്ച രാവിലെ 9ന് ഉത്സവബലിയുടെ ചടങ്ങുകള്‍ തുടങ്ങും. 11ന് ഉത്സവബലി ദര്‍ശനം നടക്കും. വൈകിട്ട് 5.30ന് കാഴ്ച ശ്രീബലി, 6ന് താലംവരവ്, വൈകിട്ട് 7ന് കൈകൊട്ടിക്കളി, 7.30ന് ഫ്യൂഷന്‍ കൈകൊട്ടിക്കളി, 8ന് ഭക്തിഗാനസുധ എന്നിവ നടക്കും. ബുധനാഴ്ച രാവിലെ 11ന് സര്‍പ്പങ്ങള്‍ക്ക് തളിച്ചുകുട, വൈകിട്ട് 6ന് കുംഭകുട ഘോഷയാത്ര, വൈകിട്ട് 7ന് പുഷ്പാഭിഷേകം, ഫ്യൂഷന്‍ തിരുവാതിര, 7.30ന് ചാക്യാര്‍കൂത്ത് എന്നിവ നടക്കും. വ്യാഴാഴ്ച വൈകിട്ട് 6ന് ദേശതാലപ്പൊലി, ശൂലംകുത്തും കാവടിയും, കൈകൊട്ടിക്കളി, വണ്‍മാന്‍ ഷോ, ഭക്തിഗാനമേള എന്നിവ നടക്കും. വെള്ളിയാഴ്ച രാവിലെ 8ന് കാഴ്ച ശ്രീബലി, വൈകിട്ട് 4ന് കാവടിഘോഷയാത്ര, പകല്‍പ്പൂരം, ദീപക്കാഴ്ച, ആകാശവിസ്മയം, പള്ളിവേട്ട നടക്കും. വൈകിട്ട് 5ന് തിരുആറാട്ട്, ദീപക്കാഴ്ച, ഗാനമേള എന്നിവയും നടക്കും

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും