Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ
|
Loading Weather...
Follow Us:

മെഴുകുതിരി ദീപങ്ങളുടെ ഭക്തി പ്രഭയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുസ്വരൂപം എഴുന്നളളിച്ചു

മെഴുകുതിരി ദീപങ്ങളുടെ ഭക്തി പ്രഭയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുസ്വരൂപം എഴുന്നളളിച്ചു
വൈക്കം സെയിന്റ് ജോസഫ് ഫൊറോനാപള്ളിയില്‍ തിരുനാളിന്റെ സമാപനം കുറിച്ച് വിശുദ്ധ യൗസേപ്പിതാവിന്റെ തിരുസ്വരൂപം അലങ്കാരങ്ങളോടെ പട്ടശ്ശേരി കുരിശടിയിലേക്ക് എഴുന്നള്ളിക്കുന്നു

വൈക്കം: മെഴുകുതിരി ദീപങ്ങള്‍ ഭക്തി പ്രഭ ചൊരിഞ്ഞ പ്രദക്ഷിണ വഴിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുസ്വരൂപം എഴുന്നള്ളിച്ചപ്പോള്‍ നേര്‍ച്ചക്കാഴ്ചകളുമായി എത്തിയ അനേകര്‍ കൈ കൂപ്പി അനുഗ്രഹങ്ങള്‍ക്കായി പ്രാര്‍ഥിച്ചു. വൈക്കം സെയിന്റ് ജോസഫ് ഫൊറോനാപള്ളിയില്‍ നടന്ന തിരുനാളിന്റെ സമാപനത്തോടനുബന്ധിച്ചാണ് വിശുദ്ധന്റെ തിരുകുടുംബത്തിന്റെ രൂപം അലങ്കാരങ്ങളോടെ എഴുന്നള്ളിച്ചത്. കുര്‍ബാനയ്ക്കുശേഷം പട്ടശ്ശേരി കുരിശടിയിലേയ്ക്ക് പുറപ്പെട്ട പ്രദക്ഷിണത്തില്‍ നൂറു കണക്കിന് വിശ്വാസികള്‍ മെഴുകുതിരി ദീപങ്ങളുമായി അണി നിരന്നു. വിവധതരം വാദ്യമേളങ്ങള്‍, പട്ടുകുടകള്‍, പൊന്‍ - വെള്ളിക്കുരിശുകള്‍, അലങ്കാരദീപങ്ങള്‍, സ്തുതിഗീതങ്ങള്‍ എന്നിവ പ്രദക്ഷിണത്തിന് ഭക്തിയുടെ നിറവേകി. തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാദര്‍ ഫ്രെഡി കോട്ടൂര്‍ മുഖ്യ കാര്‍മ്മികനായിരുന്നു. ഫാദര്‍ ജോഷി വേഴപ്പറമ്പില്‍, ഫാദര്‍ സേവ്യര്‍ ആവള്ളില്‍, പള്ളി വികാരി ഫാദര്‍ ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍, സഹ വികാരി ഫാദര്‍ ജോസഫ് മേച്ചേരി എന്നിവരും കാര്‍മ്മികരായിരുന്നു. തിരുനാള്‍ ചടങ്ങുകള്‍ക്കും പ്രദക്ഷിണത്തിനും ട്രസ്റ്റിമാരായ ഡെന്നി മംഗലശ്ശേരി, ജോര്‍ജ്ജ് ആവള്ളില്‍, വൈസ് ചെയര്‍മാന്‍ മാത്യു കൂടല്ലില്‍, കണ്‍വീനര്‍ ജോയിച്ചന്‍ കാട്ടേത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും