Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം വൈക്കം കാട്ടിക്കുന്നിൽ വൈദ്യുതി കമ്പി പൊട്ടി വീണ് സഹോദരങ്ങൾക്ക് ഷോക്കേറ്റു മഴയാണ്, കുട്ടികളെ ചേർത്ത് പിടിക്കണം: കെ. ബിനിമോൻ എം.എൽ.എ വൈക്കത്ത് രക്ഷാ സേനക്കും വേണം രക്ഷാപ്രവർത്തനം വൈക്കത്ത് പ്രളയഭീതി കുറയുന്നു: മഴ മുന്നറിയിപ്പിൽ ആശങ്ക മാറാതെ തീരദേശങ്ങൾ ബെംഗളൂരുവിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് അപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു വീടിനുള്ളിൽ വെള്ളം കയറി കുഴഞ്ഞുവീണ വൃദ്ധന് രക്ഷകരായി ജനപ്രതിനിധികളും ഫയർഫോഴ്സും പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് 12 കാരിക്ക് ഷോക്കേറ്റു അനാസ്ഥ വിതച്ച ദുരിതം വെച്ചൂരിൽ പാടത്തെ മോട്ടോർ കേടായി പമ്പിങ് നിലച്ചു: 15ലധികം വീടുകളിൽ വെള്ളം കയറി തോട്ടുങ്കൽ പടവിൽ മടവീഴ്ച: വെച്ചൂരിൽ വ്യാപക കൃഷിനാശം ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം കുമരകത്ത് വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ വൈകി: ഗൃഹനാഥ മരിച്ചു ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം വൈക്കം കാട്ടിക്കുന്നിൽ വൈദ്യുതി കമ്പി പൊട്ടി വീണ് സഹോദരങ്ങൾക്ക് ഷോക്കേറ്റു മഴയാണ്, കുട്ടികളെ ചേർത്ത് പിടിക്കണം: കെ. ബിനിമോൻ എം.എൽ.എ വൈക്കത്ത് രക്ഷാ സേനക്കും വേണം രക്ഷാപ്രവർത്തനം വൈക്കത്ത് പ്രളയഭീതി കുറയുന്നു: മഴ മുന്നറിയിപ്പിൽ ആശങ്ക മാറാതെ തീരദേശങ്ങൾ ബെംഗളൂരുവിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് അപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു വീടിനുള്ളിൽ വെള്ളം കയറി കുഴഞ്ഞുവീണ വൃദ്ധന് രക്ഷകരായി ജനപ്രതിനിധികളും ഫയർഫോഴ്സും പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് 12 കാരിക്ക് ഷോക്കേറ്റു അനാസ്ഥ വിതച്ച ദുരിതം വെച്ചൂരിൽ പാടത്തെ മോട്ടോർ കേടായി പമ്പിങ് നിലച്ചു: 15ലധികം വീടുകളിൽ വെള്ളം കയറി തോട്ടുങ്കൽ പടവിൽ മടവീഴ്ച: വെച്ചൂരിൽ വ്യാപക കൃഷിനാശം ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം കുമരകത്ത് വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ വൈകി: ഗൃഹനാഥ മരിച്ചു ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ
|
Loading Weather...
Follow Us:

മഹാശിവരാത്രി ആഘോഷിച്ചു

മഹാശിവരാത്രി ആഘോഷിച്ചു
വൈക്കം ഷൺമുഖ വിലാസം കാവടി സമാജം മഹാദേവ ക്ഷേത്രത്തിലേക്ക് നടത്തിയ ഭസ്മക്കാവടി

ആർ. സുരേഷ്ബാബു

വൈക്കം: വൈക്കത്തെ വിവിധ ക്ഷേത്രങ്ങളിൽ മഹാശിവരാത്രി ആഘോഷിച്ചു. വൈക്കം മഹാദേവ ക്ഷേത്രത്തിൽ മേൽശാന്തിമാരായ തരണി ഡി. നാരയണൻ നമ്പൂതിരി, ടി.എസ്. നാരായണൻ നമ്പൂതിരി, ശ്രീധരൻ നമ്പൂതിരി, അനുപ് നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ ഉഷ പൂജ, എതൃത്തപൂജ, പന്തീരടി പൂജ എന്നിവയും തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ വിശേഷാൽ 18 പൂജകളും നടത്തി. വൈകിട്ട് ശ്രീ ഭൂതബലി, അഷ്ടാഭിഷേകം, കാവടി അഭിഷേകം വിളക്കെഴുന്നള്ളിപ്പ് എന്നിവയും നടന്നു. വൈക്കം ശിവവിലാസം കാവടി സമാജത്തിന്റെ ഭസ്മക്കാവടി വൈക്കം അശോകന്റെ ചെണ്ടമേളത്തോടെ  കച്ചേരി കവലിയിൽ നിന്നും പുറപ്പെട്ട് വൈക്കം ക്ഷേത്രത്തിലെത്തി അഭിഷേകം നടത്തി. കെ. അജിത് ബാബു, കെ.എം. സോമശേഖരൻ നായർ എന്നിവർ നേതൃത്വം നല്കി.

കൂട്ടുമ്മേൽ ദേവി ശരണം കാവടിസമാജത്തിന്റെ ഭസ്മക്കാവടിയും ഇളനീർത്താലവും കൂട്ടുമ്മേൽ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് വൈക്കം ക്ഷേത്രത്തിലെത്തി അഭിഷേകം നടത്തി. അരയൻകാവ് ചന്ദ്രബോസിന്റെ നേതൃത്വത്തിൽ നടത്തിയ പമ്പമേളം അകമ്പടിയായി. അനുപ്, രാജിവ് എന്നിവർ നേതൃത്വം നല്കി.

വൈക്കം കൂട്ടുമ്മേൽ ദേവി ശരണം കാവടി സമാജം മഹാദേവ ക്ഷേത്രത്തിലേക്ക് നടത്തിയ ഇളനീർത്താലവും ഭസ്മക്കാവടിയും

വൈക്കം കിളിയാറ്റു നട വെണ്ടിശ്ശേരി ഗുരുനാഥ സ്വാമി ക്ഷേത്രത്തിൽ നിന്നും വിവിധ വാദ്യമേളങ്ങളോടെ വൈക്കം ക്ഷേത്രത്തിലേക്ക് ഭസ്മക്കാവടിയും ഇളനീർ ത്താലവും നടത്തി. വി.എം.സുധിഷ്, വി.എം. ജയവർദ്ധൻ എന്നിവർ നേതൃത്വം നല്കി.

വൈക്കം പട്ടാര്യ സമാജം വൈക്കം ക്ഷേത്രത്തിലേക്ക് കൂവളത്തിലത്താലം പ്രാതൽ എന്നിവ  നടത്തി. മോഹനൻ പുതുശ്ശേരി, എം.വി.ശിവകുമാർ എന്നിവർ നേതൃത്വം നല്കി.

ബ്രഹ്മമംഗലം മഹാദേവ ക്ഷേത്രത്തിൽ വിശേഷാൽ വഴിപാടുകൾക്ക് പുറമെ  പാരായണം  ദീപ കാഴ്ച,  തിരുവാതിര, ഓട്ടൻ തുള്ളൽ, നൃത്താർച്ചന,  നവീന കൈകൊട്ടി കളി, ആറാട്ട് കടവിൽ ബലി തർപ്പണം എന്നിവ നടന്നു.

ഉല്ലല കാളിശ്വരം മഹാദേവ ക്ഷേത്രത്തിൽ  അഷ്ടദ്രവ്യ മഹാഗണപതി ഹോമം, മഹാമൃത്യൂജ്ഞയഹോമം, കൂവളത്തില അഭിഷേകം, പ്രസാദ ഊട്ട്,  ഭജന ആലുവ മോഹൻ രാജിന്റെ ഹരികഥ,  ശിവരാത്രി പൂജ എന്നിവ നടന്നു.

ചെമ്മനത്തുകര ശ്രീ നാരായണേശ്വരപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ശിവരാത്രി ഉൽസവം ആറാട്ടോടെ സമാപിച്ചു. വിശേഷാൽ പൂജകൾ, സ്വർണ്ണക്കാവടി, വെള്ളിക്കാവടി, ഭജനാമൃതം ശ്രീബലി, കാഴ്ച ശ്രീബലി, ശിവരാത്രി ദർശനം പുഷ്പാഭിഷേകം, നൃത്തനൃത്യങ്ങൾ  തിരുവാതിര , കരോക്കെ ഗാനമേള, ആറാട്ട് ബലി, കൊടിയിറക്ക്, ആറാട്ട് പുറപ്പാട് വലിയ കാണിക്ക, പിതൃതർപ്പണം എന്നിവ നടന്നു.  പ്രസിഡണ്ട് വി.വി. വേണുഗോപാൽ, വൈസ് പ്രസിഡണ്ട് നിധിഷ് പ്രകാശ്, സെക്രട്ടറി ടി.ആർ. രമേശൻ, തന്ത്രി ശിവഗിരി മഠം ശിവനാരായണ തീർത്ഥ സ്വാമികൾ, ക്ഷേത്രം മേൽശാന്തി രൂപേഷ് എന്നിവർ നേതൃത്വം നല്കി.

വൈക്കം ചെമ്മനത്തുകര ശ്രീ നാരായണേശ്വരപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ശിവരാത്രി നാളിൽ നടന്ന ശ്രീബലിയെഴുന്നള്ളിപ്പ്

തലയോലപറമ്പ് പൊതി തൃക്കരായിക്കുളം മഹാദേവ ക്ഷേത്രത്തിൽ ഗണപതി ഹോമം, കലശപൂജ, കാവടി പൂജ, കാവടി അഭിഷേകം, കലശാഭിഷേകം, അന്നദാനം, ഭസ്മക്കാവടി വരവ്, കാവടി അഭിഷേകം എന്നിവ നടന്നു.

തുറു വേലിക്കുന്ന് ധ്രുവപുരം മഹാദേവ ക്ഷേത്രത്തിൽ  മഹാഗണപതി ഹോമം  പാരായണം, ധാര, കലശപൂജ, പ്രസാദ ഊട്ട്, സമൂഹപ്രാർത്ഥന, മഹാശിവരാത്രി പൂജ പന്തിരു നാഴി മഹാ നിവേദ്യം ഫെബ്രു 17 ന് രാവിലെ 6 ന് ശിവരാത്രി ബലി നടക്കും. പ്രസിഡണ്ട് കെ.ദിവാകരൻ സെക്രട്ടറി കെ.ജി.രാമചന്ദ്രൻ എന്നിവർ നേതൃത്വം നല്കി.

 തലയാഴം തൃപ്പക്കുടം മഹാദേവ ക്ഷേത്രത്തിൽ അഭിഷേകം, അഖണ്ഡനാമജപം, അക്ഷരശ്ലോക സദസ്,  പ്രഭാഷണം, കാവടി വരവ്,  തിരുവാതിര, ഇളനീർ തീർത്ഥാടനം കാവടി വരവും നടന്നു.

വൈക്കപ്രയാർ അയ്യനാർ പേച്ചിയമ്മൻ കോവിലിൽ  പാരായണം, അന്നദാനം, താലപ്പൊലി, ഭജൻസ്, വിൽപ്പാട്ട് എന്നിവ നടന്നു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും