മഹാസമാധി ദിനാചരണം

വൈക്കം: ശ്രീനാരായണ ഗുരുദേവന്റെ 98-ാമത് മഹാസമാധി 21 ന് എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയന്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിക്കും. രാവിലെ ടൗൺ ഗുരുമണ്ഡപത്തിൽ ഗുരുപൂജ, ഭജന, ശാന്തിയാത്ര ഉപവാസം, വൈകുന്നേരം ദീപകാഴ്ച, ദീപാരാധന ഭജന, പായസ വിതരണം എന്നിവയുണ്ടായിരിക്കും. രാവിലെ ഗുരുമണ്ഡപത്തിൽ യൂണിയൻ പ്രസിഡന്റ് സമാധി ദീപം തെളിക്കും. എസ്.എൻ. ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഉപവാസം ഉദ്ഘാടനം ചെയ്യും, യോഗം കൗൺസിലർ പി.ടി. മന്മഥൻ മുഖ്യ പ്രഭാഷണം നടത്തും. വൈക്കം യൂണിയന്റെ കീഴിലുള്ള 54 ശാഖകളിലും ഗുരുപൂജ, ഭജന, സമാധി സന്ദേശ പ്രഭാഷണങ്ങൾ, ശാന്തിയാത്ര, അന്നദാനം, അനുസ്മരണ സമ്മേളനങ്ങൾ, ദീപാരാധന എന്നിവയോടുകൂടി സമാധി ആചരണം നടക്കുമെന്ന് യൂണിയൻ സെക്രട്ടറി എം.പി. സെൻ അറിയിച്ചു