മിൽമ പാലിന് വിലകൂട്ടാൻ സർക്കാർ അനുമതി
തിരുവനന്തപുരം: മിൽമ പാലിന്റെ വിലകൂട്ടാൻ സർക്കാർ അനുമതി നൽകി. പാലിന് വില കൂട്ടണമെന്ന് ആവശ്യപ്പെട്ട് മിൽമ സർക്കാരിനെ സമീപിച്ചിരുന്നു. ഇതിലാണ് സർക്കാർ തീരുമാനം അറിയിച്ചത്. ലിറ്ററിന് നാലു രൂപ വരെ കൂടാൻ സാധ്യതയുണ്ടെന്നാണ് വിവരം. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുന്നതിനാൽ പ്രത്യേക അനുമതി വാങ്ങി വില കൂട്ടാൻ ആണ് ആലോചന. മെയ് ഒന്നു മുതൽ മിൽമ പാൽ വിലകൂടിയേക്കും എന്നാണ് സൂചന.
Comments ()