Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം വൈക്കത്തെ പ്രമുഖ കോൺഗ്രസ് നേതാവ് എൻ.എം താഹ അന്തരിച്ചു ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു മഴക്കെടുതിയിൽ വിറച്ച് മലയോരം: നാല് മരണം ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും: മുഖ്യമന്ത്രി ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയും ഉരുൾപൊട്ടലും: മൂന്ന് മരണം; പത്തനംതിട്ടയിൽ ഡാമുകൾ തുറന്നു വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം വൈക്കത്തെ പ്രമുഖ കോൺഗ്രസ് നേതാവ് എൻ.എം താഹ അന്തരിച്ചു ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു മഴക്കെടുതിയിൽ വിറച്ച് മലയോരം: നാല് മരണം ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും: മുഖ്യമന്ത്രി ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയും ഉരുൾപൊട്ടലും: മൂന്ന് മരണം; പത്തനംതിട്ടയിൽ ഡാമുകൾ തുറന്നു വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന്
|
Loading Weather...
Follow Us:

മകളെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവിനെ വെട്ടിക്കൊലപ്പടുത്തി പിതാവ്

തഞ്ചാവൂർ: തഞ്ചാവൂർ ജില്ലയിലെ മേലകലക്കുടി ഗ്രാമത്തില്‍ ശനിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്.പെയിന്റിംഗ് തൊഴിലാളിയായ അജിത് കുമാർ (33) എന്നയാളാണ് കൊല്ലപ്പെട്ടത്. പുണ്യ മൂർത്തി (53) എന്നയാളും കൂട്ടാളികളായ ലോകേഷ് (22), രാമലിംഗം (30), കറുപ്പയ്യ (55) എന്നിവരും ചേർന്ന് പുലർച്ചെ രണ്ട് മണിയോടെ അജിത് കുമാറിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി വാക്കത്തി ഉപയോഗിച്ച്‌ ഇയാളെ സംഭവസ്ഥലത്ത് വെച്ച്‌ തന്നെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതികള്‍ അമ്മപ്പേട്ട പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങുകയും കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന മൂന്ന് വാക്കത്തികള്‍ പോലീസിന് കൈമാറുകയും ചെയ്തു. പുണ്യ മൂർത്തിയുടെ മകളായ പി. കാവ്യ 2025 നവംബർ 27-ന് കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ അജിത് കുമാർ കഴിഞ്ഞമാസം മുൻപാണ് ജാമ്യത്തിലിറങ്ങിയത്. സർക്കാർ പ്രൈമറി സ്കൂളില്‍ താല്‍ക്കാലിക അധ്യാപികയായിരുന്ന കാവ്യ അജിത് കുമാറുമായി പ്രണയത്തിലായിരുന്നുവെങ്കിലും കുടുംബം ഈ ബന്ധത്തെ എതിർത്തിരുന്നു. 2025 നവംബർ 23-ന് കാവ്യയുടെ നിശ്ചയം മറ്റൊരു ബന്ധുവുമായി വീട്ടുകാർ നിശ്ചയിച്ചു. ഇതിന് പിന്നാലെ സ്കൂളിലേക്ക് പോവുകയായിരുന്ന കാവ്യയെ വഴിയില്‍ തടഞ്ഞുനിർത്തി അജിത് കുമാർ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും