Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഉന്നത വിദ്യാഭ്യാസത്തിനും ജീവിത വിജയത്തിനും മാർഗ്ഗദീപമായത് പത്രവായന ഇന്ന് കേരളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകൽ ഇന്ന് യോ​ഗാ ദിനം, ആരോ​ഗ്യകരമായ ജീവിതത്തിനു യോ​ഗ ശീലമാക്കു യോഗ പരിശീലനവും പഠിപ്പിക്കലും ജീവിതചര്യയാക്കി നവകുമാരൻ നായർ കുടിവെള്ള വിതരണം ഭാഗികമായി തടസ്സപ്പെടും വൈക്കം നഗരസഭയിൽ തകർന്ന ഓട സ്ലാബുകൾ ഭീഷണിയാവുന്നു: തെക്കേനടയിൽ കാർ ഓടയിൽ കുടുങ്ങി ഉന്നത വിദ്യാഭ്യാസത്തിനും ജീവിത വിജയത്തിനും മാർഗ്ഗദീപമായത് പത്രവായന ഇന്ന് കേരളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകൽ ഇന്ന് യോ​ഗാ ദിനം, ആരോ​ഗ്യകരമായ ജീവിതത്തിനു യോ​ഗ ശീലമാക്കു യോഗ പരിശീലനവും പഠിപ്പിക്കലും ജീവിതചര്യയാക്കി നവകുമാരൻ നായർ കുടിവെള്ള വിതരണം ഭാഗികമായി തടസ്സപ്പെടും വൈക്കം നഗരസഭയിൽ തകർന്ന ഓട സ്ലാബുകൾ ഭീഷണിയാവുന്നു: തെക്കേനടയിൽ കാർ ഓടയിൽ കുടുങ്ങി
|
Loading Weather...
Follow Us:

കെ.ബിനിമോന്‍ എം.എല്‍.എയുടെ ഓഫീസ് തുറന്നു

കെ.ബിനിമോന്‍ എം.എല്‍.എയുടെ ഓഫീസ് തുറന്നു
വൈക്കത്ത് കച്ചേരികവലയില്‍ കെ. ബിനിമോന്‍ എം.എല്‍.എയുടെ ഓഫീസ് ജലവിഭവ വകുപ്പ് മന്ത്രി മോണ്‍സ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: വൈക്കം എം.എല്‍.എ കെ. ബിനിമോന് വൈക്കം കച്ചേരികവലയില്‍ എം.എല്‍.എ ഓഫീസ് തുറന്നു. കച്ചേരികവലയിലെ റഹേജ ടവറിൻ്റെ 2 -ാം നിലയിലാണ് എം.എല്‍.എ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സന്ദര്‍ശകര്‍ക്ക് ആവശ്യമായ ഇരിപ്പിട സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ഞായറാഴ്ച്ച വൈകിട്ട് ജലവിഭവ വകുപ്പ് മന്ത്രി മോണ്‍സ് ജോസഫ് നാട മുറിച്ച് പ്രവേശിച്ച ശേഷം എം.എല്‍.എ ഓഫീസില്‍ നിലവിളക്ക് തെളിയിച്ച് ഉദ്ഘാടന ചടങ്ങ് നടത്തി.

കെ.ബിനിമോന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്കളായ പോള്‍സണ്‍ ജോസഫ്, മോഹന്‍ ഡി. ബാബു, കെ.കെ. മോഹനന്‍, പി.ഡി. ഉണ്ണി, എം.കെ. ഷിബു, അബ്ദുള്‍ സലാം റാവുത്തര്‍, പി.വി. പ്രസാദ്, സൗദാമിനി അഭിലാഷ്, ജയ് ജോണ്‍ പേരയില്‍, സുബൈയര്‍ പുളുന്തുരുത്തി, പി.പി. സിബിച്ചന്‍, അക്കരപ്പാടം ശശി, സുരേഷ് ബാബു, എ. സനീഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും