|
Loading Weather...
Follow Us:
BREAKING

മഴുവഞ്ചേരി ക്ഷേത്രത്തില്‍ പഞ്ചദിന ശിവപുരാണ സത്രം തുടങ്ങി

മഴുവഞ്ചേരി ക്ഷേത്രത്തില്‍ പഞ്ചദിന ശിവപുരാണ സത്രം തുടങ്ങി
മൂത്തേടത്തുകാവ് മഴുവഞ്ചേരി ക്ഷേത്രത്തില്‍ നടത്തുന്ന പഞ്ചദിന ശിവപുരാണ സത്രത്തിന്റെ ദീപപ്രകാശനം ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ നിര്‍വഹിക്കുന്നു

വൈക്കം: മൂത്തേടത്തുകാവ് മഴുവഞ്ചേരി ക്ഷേത്രത്തില്‍ നടത്തുന്ന പഞ്ചദിന ശിവപുരാണ സത്രത്തിന്റെ ദീപപ്രകാശനം ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ നിര്‍വഹിച്ചു. സമ്മേളനത്തില്‍ ക്ഷേത്രം പ്രസിഡന്റ് രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. യജ്ഞാചാരൃന്‍ പള്ളിക്കല്‍ സുനില്‍, ക്ഷേത്രം തന്ത്രി എ.ജി. ഗോവിന്ദന്‍ നമ്പൂതിരി, മേല്‍ശാന്തി ഭദ്രേശന്‍, ക്ഷേത്രം വൈസ് പ്രസിഡന്റ് എം.ഡി. നടേശന്‍, വി.കെ. ശ്രീകുമാര്‍, ടി.എ. തങ്കച്ചന്‍, ബിജു കൂട്ടുങ്കല്‍, ജയചന്ദ്രന്‍ നായര്‍, ധര്‍മ്മജന്‍, കൃഷ്ണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു. യജ്ഞവേദിയില്‍ പ്രതിഷ്ഠിക്കാനുള്ള ശിവഭഗവാന്റെ വിഗ്രഹം താലപ്പൊലിയുടെയും വാദൃമേളങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിച്ചു. സത്രവേദിയില്‍ വിഗ്രഹ പ്രതിഷ്ഠ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് നടത്തി.