Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
തോട്ടുങ്കൽ പടവിൽ മടവീഴ്ച: വെച്ചൂരിൽ വ്യാപക കൃഷിനാശം ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം കുമരകത്ത് വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ വൈകി: ഗൃഹനാഥ മരിച്ചു ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു തോട്ടുങ്കൽ പടവിൽ മടവീഴ്ച: വെച്ചൂരിൽ വ്യാപക കൃഷിനാശം ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം കുമരകത്ത് വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ വൈകി: ഗൃഹനാഥ മരിച്ചു ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു
|
Loading Weather...
Follow Us:

മന്നം പ്രതികരണ വേദി രൂപീകരിച്ചു

മന്നം പ്രതികരണ വേദി രൂപീകരിച്ചു
മന്നം പ്രതികരണ വേദി രൂപീകരണ യോഗത്തിൽ നായർ ഐക്യ വേദി ജില്ലാ വൈസ് പ്രസിഡൻ്റ് വി.എൻ. ഗോപകുമാർ പ്രസംഗിക്കുന്നു

വൈക്കം: തോട്ടകത്ത് 40-ൽ പരം കുടുംബങ്ങൾ ചേർന്ന് മന്നം പ്രതികരണ വേദി എന്ന സംഘടന രൂപീകരിച്ചു. ജ്യോതിഷാചാര്യൻ ആനന്ദവർദ്ധന വാര്യർ യോഗം ഉദ്ഘാടനം ചെയ്തു. നായർ ഐക്യവേദി കോട്ടയം ജില്ലാ വൈസ് ചെയർമാൻ വി.എൻ. ഗോപകുമാർ സംഘടനയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വിശദീകരിച്ചു. ജസ്റ്റീസ് ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് നായർ ഐക്യവേദിയുടെ നേതൃത്വത്തിൽ കാസർഗോഡ് നിന്നാരംഭിക്കുന്ന ജാഥക്കും സെക്രട്ടേറിയറ്റ് മാർച്ചിനും യോഗം പിന്തുണ പ്രഖ്യാപിച്ചു. സെക്രട്ടേറിയറ്റ് മാർച്ചിൽ 50 പേരെ പങ്കെടുപ്പിക്കുന്നതിനും തീരുമാനിച്ചു. വിനോദ് കുമാർ സ്വാഗതവും കൃഷ്ണകുമാർ നന്ദിയും പറഞ്ഞു. ഭാരവാഹികളായി എം.ജെ. കൃഷ്ണകുമാർ പ്രസിഡൻ്റ്), ഉണ്ണികൃഷ്ണൻ (വൈസ് പ്രസി.), വി.എൻ. ഗോപകുമാർ (സെക്രട്ടറി), ഷിബു ഗോപിനാഥ് (ജോ. സെക്രട്ടറി), ജി. വിനോദ് കുമാർ (ട്രഷറർ) എന്നിവരെയും വനിതാ വിഭാഗം കൺവീനർമാരായി വിജയകുമാരി, ഉഷ, മഞ്ജു എന്നിവരെയും തിരഞ്ഞെടുത്തു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും