Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ ആശങ്കയേറ്റി വീണ്ടും മഴ മുന്നറിയിപ്പ് കോട്ടയം ഉൾപ്പടെ നാലു ജില്ലകളിൽ നാളെ അവധി തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് കോട്ടയം ജില്ലയിൽ റെഡ് അലർട്ട് മഴക്കെടുതി ദുരിതാശ്വാസം: അപേക്ഷിക്കേണ്ട വിധം വൈക്കത്ത് വെള്ളമിറങ്ങിത്തുടങ്ങി: കൃഷിനാശം കുറയ്ക്കാൻ പാടുപെട്ട് കർഷകർ കർഷകരുടെ കണ്ണീരായി വെള്ളപ്പൊക്കം: വൈക്കം മേഖലയിൽ ലക്ഷങ്ങളുടെ കൃഷിനാശം ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ ആശങ്കയേറ്റി വീണ്ടും മഴ മുന്നറിയിപ്പ് കോട്ടയം ഉൾപ്പടെ നാലു ജില്ലകളിൽ നാളെ അവധി തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് കോട്ടയം ജില്ലയിൽ റെഡ് അലർട്ട് മഴക്കെടുതി ദുരിതാശ്വാസം: അപേക്ഷിക്കേണ്ട വിധം വൈക്കത്ത് വെള്ളമിറങ്ങിത്തുടങ്ങി: കൃഷിനാശം കുറയ്ക്കാൻ പാടുപെട്ട് കർഷകർ കർഷകരുടെ കണ്ണീരായി വെള്ളപ്പൊക്കം: വൈക്കം മേഖലയിൽ ലക്ഷങ്ങളുടെ കൃഷിനാശം
|
Loading Weather...
Follow Us:

മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രകടനം നടത്തി

മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രകടനം നടത്തി
മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട കോൺഗ്രസ് പ്രവർത്തകർ വൈക്കത്ത് നടത്തിയ പ്രകടനം

വൈക്കം: മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ വൈക്കത്ത് പ്രകടനം നടത്തി. ഗണേഷിനെ വീട്ടിൽ മറ്റൊരു സ്ത്രീയുമായി മോശം സാഹചര്യത്തിൽ കണ്ടതായി ഭാര്യയുടെ പരാതി ഉയർന്നിരുന്നു. തുടർന്ന് പോലീസിലെ അറിയിച്ചിട്ട് നടപടിയുണ്ടായില്ല എന്നുമാണ് ഭാര്യ ആക്ഷേപം ഉന്നയിച്ചത്. എന്നാൽ സംഭവം നിഷേധിക്കാതെയായിരുന്നു ഗണേഷ്കുമാറിന്റെ പ്രതികരണം. ഗണേഷ്‌കുമാറിനെതിരെ ഗുരുതര ആരോപണമാണ് ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ചത്. മന്ത്രിയെ കാണരുതാത്ത സാഹചര്യത്തിൽ കണ്ടെന്നും ഫോട്ടോ എടുക്കാൻ ശ്രമിച്ചപ്പോൾ മന്ത്രിയുടെ സ്‌റ്റാഫ് തടഞ്ഞെന്നും ബിന്ദു മേനോൻ പറഞ്ഞു. തന്റെ ഫോൺ പിടിച്ചുവാങ്ങാൻ സ്റ്റാഫ് ശ്രമിച്ചു. അവിടെയുണ്ടായിരുന്ന സ്ത്രീയെ മന്ത്രിയുടെ സ്‌റ്റാഫ്‌ കാറിൽ കൊണ്ടുപോയി. മന്ത്രി ഉള്ളിൽ കയറി വാതിൽ അടച്ചു. സ്റ്റാഫ് എന്നെ വാതിൽ തുറക്കാൻ സമ്മതിച്ചില്ലെന്നും ബന്ധുവായ ആർ. ശ്രീലേഖ പറഞ്ഞതനുസരിച്ച് 112ൽ വിളിച്ചു. എന്നാൽ പൊലീസ് ഇടപെടാൻ തയ്യാറായില്ലെന്നും ബിന്ദു മേനോൻ പറഞ്ഞത്. ഗണേഷ്കുമാർ മന്ത്രിസ്ഥാനത്ത് തുടരുന്നത് ഭൂഷണമല്ല. ഔദ്യോഗിക കൃത്യ നിർവഹണത്തിൽ മന്ത്രി പൊലീസിനെ തടഞ്ഞതായും മുഖ്യമന്ത്രി മറുപടി പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നു. ഗണേഷിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയും രംഗത്തെത്തി. ഉമ്മൻചാണ്ടിയോടുള്ള നീതികേടിനുള്ള കൂലി ഗണേഷ് കുമാറിന് കിട്ടി. അതിജീവിതകളെ ചൂഷണം ചെയ്യുന്ന സർക്കാരാണിതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും