മുൻ മന്ത്രി ജി.സുധാകരന് വീണ് പരിക്ക്
ആലപ്പുഴ: കുളിമുറിയിൽ വഴുതി വീണ് മുൻ മന്ത്രി ജി.സുധാകരന് പരിക്ക്. കാലിനാണ് പരിക്കേറ്റത്. പുന്നപ്ര സാഗര സഹകരണ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. കാലിൻ്റെ അസ്ഥിക്ക് ഒടിവുള്ളതിനാൽ വിദഗ്ധ ചികിൽസയ്ക്ക് ജി. സുധാകരനെ പരുമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സർജറിയും തുടർചികിത്സയും ഉള്ളതിനാൽ രണ്ട് മാസം പൂർണവിശ്രമത്തിന് ഡോക്ടർമാർ നിർദ്ദേശിച്ചു