Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഇടിമിന്നലേറ്റ് യുവാവ് യുവാവ് മരിച്ചു എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ സ്റ്റേഡിയം നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ: നഗരസഭയിലേക്ക് എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് മാര്‍ച്ച് നടത്തി വേനല്‍ച്ചൂടിന് ആശ്വാസമായി കനത്ത മഴയെത്തുന്നു മിൽമ പാലിന് വിലകൂട്ടാൻ സർക്കാർ അനുമതി സംസ്ഥാനത്ത് അരമണിക്കൂർ ലോഡ് ഷെഡിംഗ് ഹർത്താൽ: 27 കേസുകൾ എടുത്തു മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ​ഗചികിത്സക്കായി നൂതന ഒ.സി.ടി സംവിധാനം ആരംഭിച്ചു വൈക്കത്ത് ഹർത്താൽ പൂർണ്ണം കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് ഇടിമിന്നലേറ്റ് യുവാവ് യുവാവ് മരിച്ചു എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ സ്റ്റേഡിയം നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ: നഗരസഭയിലേക്ക് എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് മാര്‍ച്ച് നടത്തി വേനല്‍ച്ചൂടിന് ആശ്വാസമായി കനത്ത മഴയെത്തുന്നു മിൽമ പാലിന് വിലകൂട്ടാൻ സർക്കാർ അനുമതി സംസ്ഥാനത്ത് അരമണിക്കൂർ ലോഡ് ഷെഡിംഗ് ഹർത്താൽ: 27 കേസുകൾ എടുത്തു മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ​ഗചികിത്സക്കായി നൂതന ഒ.സി.ടി സംവിധാനം ആരംഭിച്ചു വൈക്കത്ത് ഹർത്താൽ പൂർണ്ണം കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്
|
Loading Weather...
Follow Us:

മുറതെറ്റാതെ ആചാരങ്ങൾ: അഷ്ടമി കുലവാഴപുറപ്പാട് 30ന്

അമർജ്യോതി

വൈക്കം: തലമുറകൾ കൈമാറിവരുന്ന ആചാരങ്ങൾ മുറതെറ്റാതെ പാലിച്ച് സംയുക്ത എൻ.എസ്.എസ് കരയോഗങ്ങൾ കുലവാഴ പുറപ്പാട് നടത്തും. വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിൻ്റെ ഭാഗമായ കുലവാഴ പുറപ്പാട് ടൗണിലെ ആറ് എൻ.എസ്.എസ് കരയോഗങ്ങൾ ചേർന്നാണ് നടത്തുക. താലൂക്ക് യൂണിയൻ മേൽനോട്ടം വഹിക്കും. രാജഭരണ കാലം മുതൽ തുടർന്നു വരുന്ന ആചാരമാണിത്. രാജഭരണ കാലത്ത് നായർ സുദായാംഗങ്ങളായിരുന്നു പടയാളികൾ. അവരാണ് ക്ഷേത്രത്തിലെ ചടങ്ങുകൾ പലതും നടത്തിയിരുന്നത്. പിന്നീട് എൻ.എസ്.എസ് രൂപീകൃതമായതിന് ശേഷം കരയോഗങ്ങൾ ഇത് ഏറ്റെടുത്തു എന്ന് പറയപ്പെടുന്നു. 30 ന് വൈകിട്ട് 4 ന് ആറാട്ടുകുളങ്ങര ക്ഷീരവൈകുണ്ഠപുരം പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെടുന്ന കുലവാഴ പുറപ്പാടിന് 1573-ാം നമ്പർ കിഴക്കുംചേരി നടുവിലെമുറി കരയോഗമാണ് ആഥിഥേയത്വം വഹിക്കുന്നത്. താലപ്പൊലി, വിവിധ വാദ്യമേളങ്ങൾ, മുത്തുക്കുട, ഗജവീരൻ എന്നിവ അകമ്പടിയാകും. 1820-ാം നമ്പർ പടിഞ്ഞാറ്റും ചേരി തെക്കെമുറി, 1878-ാം നമ്പർ കിഴക്കും ചേരി വടക്കെമുറി, 1573-ാം നമ്പർ കിഴക്കും ചേരി നടുവിലേമുറി, 1603-ാം നമ്പർ കിഴക്കും ചേരി തെക്കെമുറി, 1880 നമ്പർ പടിഞ്ഞാറ്റുംചേരി വടക്കേ മുറി, 1634-ാം നമ്പർ പടിഞ്ഞാറ്റും ചേരി പടിഞ്ഞാറെമുറി എന്നീ കരയോഗങ്ങൾ ചേർന്നാണ് കുലവാഴ പുറപ്പാട് നടത്തുക. കുലവാഴ പുറപ്പാട് മുരിയൻ കുളങ്ങര, ദളവാക്കുളം, കിഴക്കേ നട, പടിഞ്ഞാറെ നട വഴി വടക്കേ ഗോപുരനടയിൽ എത്തും. വൈകിട്ട് 6.30 ന് ക്ഷേത്ര ഭാരവാഹികൾ  ക്ഷേത്രത്തിലേക്ക് ആനയിക്കും.  കുലവാഴകളും കരിക്കിൻ കുലകളും കൊടിമരച്ചുവട്ടിൽ സമർപ്പിക്കും. തുടർന്ന് ക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങളിൽ കെട്ടി അലങ്കരിക്കും. അഷ്ടമി ഒന്നും രണ്ടും ഉത്സവങ്ങളിൽ കരയോഗങ്ങളുടെ നേതൃത്വത്തിൽ അഹസും കലാപരിപാടികളും ഉണ്ടാകും. കരയോഗം ഭാരവാഹികളായ ബി. അനിൽകുമാർ, രാജേന്ദ്ര ദേവ്, കെ.ജി രാജലക്ഷ്മി, ശ്രീകുമാരി .യു നായർ, എസ്. മധു , പി.എൻ. രാധാകൃഷ്ണൻ, കെ.പി. രവികുമാർ, എസ്. ഹരിദാസൻ നായർ, ശിവരാമകൃഷ്ണൻ നായർ എന്നിവർ നേതൃത്വം നല്കും. ഡിസംബർ 1 ന് രാവിലെ 6.30 നും 7.30 നും ഇടയിലാണ് അഷ്ടമി കൊടിയേറ്റ്. 

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും