മുതിർന്ന കോൺഗ്രസ് നേതാവ് മുഴങ്ങത്ത് നാരായണനെ ആദരിച്ചു

ബ്രഹ്മമംഗലം: കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ നിർദ്ദേശപ്രകാരം നടത്തുന്ന ഗൃഹസമ്പർക്കത്തിന്റെ ഭാഗമായി ചെമ്പ് മണ്ഡലം അഞ്ചാം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മുതിർന്ന നേതാവ് മുഴങ്ങത്ത് നാരായണനെ അദ്ദേഹത്തിൻ്റെ വസതിയിലെത്തി ചെമ്പ് മണ്ഡലം പ്രസിഡൻ്റ് കെ.ജെ. സണ്ണി ഷാൾ അണിയിച്ച് ആദരിച്ചു. ചെമ്പ് മണ്ഡലം ജനറൽ സെക്രട്ടറി കെ.ഡി. സന്തോഷ്കുമാർ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് കെ.കെ. കൃഷ്ണകുമാർ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ബെൻസിജോസ്, കോൺഗ്രസ് നേതാവ് ജിൻസ്ജോസ് മേച്ചേരിൽ, കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.