മൂത്തേടത്ത് കാവിൽ ഫെബ്രുവരി പതിനഞ്ചിന് കഥാലോകം നടക്കും
വൈക്കം: സലിം മുല്ലശ്ശേരിയുടെ പ്രഭാഷണ -സംവാദ പരിപാടിയായ കഥാലോകം വൈക്കം മൂത്തേടത്ത് കാവിൽ നടക്കും. ഫെബ്രുവരി പതിനഞ്ച് ഞായറാഴ്ച നടക്കുന്ന പരിപാടി കഥാലോകം യുവകലാസാഹിതി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സാംജി. ടി.വി.പുരം ഉദ്ഘാടനം ചെയ്യും. യുവ കഥാകൃത്ത് സലിം മുല്ലശ്ശേരിയുടെ കഥാലോകത്തെക്കുറിച്ച് യുവകലാസാഹിതി ടി.വി.പുരം യൂണിറ്റാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഞായറാഴ്ച വൈകിട്ട് 4-30 നാണ് പരിപാടി നടക്കുന്നതെന്ന് യുവകലാസാഹിതി ടി.വിപുരം യൂണിറ്റ് പ്രസിഡന്റ് ടി.എ. തങ്കച്ചൻ, സെക്രട്ടറി വിനോദ് കൂടല്ലിൽ എന്നിവർ അറിയിച്ചു. അഡ്വ.എ.ശ്രീകല, ആർ.സുരേഷ് എന്നിവരുടെ പ്രഭാഷണം ഉണ്ടാകും. തുടർന്നാണ് സംവാദം. കഥാകൃത്ത് പി. സോമൻ പിള്ളയെ ചടങ്ങിൽ ആദരിക്കും. അരവിന്ദൻ കെ.എസ്. മംഗലം ഉപഹാരം നൽകും. ശ്രീലതാ വർമ്മ, പി.ആർ. സാബു, ബിജു കാക്കനാട് എന്നിവർ പരിപാടിയിൽ പങ്കെടുക്കും. തുടർന്ന് വയലാർ രാമവർമ്മയുടെ 50ാം ചരമവാർഷിക അനുസ്മരണാർത്ഥം ടി.വി. ശിവജിയുടെ നേതൃത്വത്തിൽ "വയലാർ ഗാനസന്ധ്യ"യും നടക്കും.
Comments ()