Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്
|
Loading Weather...
Follow Us:

മൂത്തേടത്തുകാവിൽ വടക്കുപുറത്ത് ദേശഗുരുതിയുടെ ഒരുക്കങ്ങൾ തുടങ്ങി

ആർ. സുരേഷ്ബാബു

വൈക്കം: മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ നടത്തുന്ന വടക്കുപുറത്ത് ദേശഗുരുതിയുടെ ഒരുക്കങ്ങൾ ആരംഭിച്ചു. വൈക്കം മഹാദേവ ക്ഷേത്രത്തിൽ  നടത്തിയ വടക്കുപുറത്ത് പാട്ടിന്റെ ഭാഗമായ വടക്കുപുറത്ത് ദേശഗുരുതി ഫെബ്രുവരി 6 നാണ്.  ഈ മാസം 27 ന് രാവിലെ 10 ന് തെക്കേനട  ഇണ്ടംതുരുത്തിൽ ക്ഷേത്രത്തിന്റെ മുന്നിൽ നിന്നും തന്ത്രി മോനാട്ടുമന കൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ  ദേശഗുരുതിയുടെ കാൽനാട്ടിനുള്ള വൃക്ഷം മുറിച്ച് എഴുന്നളിച്ച് പയറുകാട് ശ്രീകൃഷ്ണ ക്ഷേത്രത്തിലെത്തിക്കും. വാദ്യമേളങ്ങൾ, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ വൈകിട്ട്5 ന് മൂത്തേടത്തുകാവിൽ എത്തുന്നതോടെ കാൽ നാട്ടും. കാൽ നാട്ടിയ വൃക്ഷത്തിന് മുന്നിൽ ഗുരുതി തീരുന്നത് വരെ വിളക്ക് തെളിയിക്കും. 28 മുതൽ ചടങ്ങുകൾ സമാപിക്കുന്നതുവരെ രാവിലെ 8ന് പന്തീരായിരം പുഷ്പാഞ്ജലി, വൈകിട്ട് 7 ന് നേതൃത്വത്തിൽ തെക്കുപുറത്ത് ഗുരുതി,  8 ന് തീയാട്ട് എന്നിവ നടത്തും. 64 ഖണ്ഡങ്ങൾ വീതം നാലു തടങ്ങൾ ചേർത്താണ് വടക്കു പുറത്ത് ഗുരുതിക്കായി തടം ഒരുക്കുന്നത്. ഗുരുതിയുടെ ഭാഗമായി 12 ദിവസം  പുഷ്പാഭിഷേകം, താലപ്പൊലി, വിൽപ്പാട്ട്, വടക്കുപുറത്ത് പാട്ട് എന്നിവയും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. 

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും