നാടൻ പാട്ട് സംഘം സഞ്ചരിച്ച വാൻ മരത്തിലിടിച്ച് അപകടം: ഗായികയ്ക്ക് ദാരുണാന്ത്യം
കൊല്ലം: ശാസ്‌താംകോട്ടയിലെ സിനിമാ പറമ്പിൽ ശനിയാഴ്‌ച പുലർച്ചെ ഉണ്ടായ അപകടത്തിൽ ചിതറ മാടൻകാവ് ലക്ഷ്മി ഭവനത്തിൽ ലക്ഷ്‌മി (20) ആണ് മരിച്ചത്. കൊട്ടാരക്കര സെൻ്റ് ഗ്രിഗോറിയോസ് കോളജിലെ ബിരുദ വിദ്യാർഥിയാണ് ലക്ഷ്മി. പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പോലീസ് നൽകുന്ന സൂചന. ലക്ഷ്മിയുടെ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ