നാടക് വൈക്കം മേഖലാ സമ്മേളനം
വൈക്കം: നാടക് (നെറ്റ് വർക് ഓഫ് ആർട്ടിസ്റ്റിക് തിയറ്റർ ആക്ടിവിസ്റ്റ് കേരള ) വൈക്കം മേഖലാ സമ്മേളനം എറണാകുളം ജില്ലാ ജോ. സെക്രട്ടറി എ.എസ്. ദിലീഷ് ഉദ്ഘാടനം ചെയ്തു.
മേഖലാ പ്രസിഡൻ്റ് പി.സി. മേനോൻ അധ്യക്ഷത വഹിച്ചു. മൂന്നാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കഥകളി പഠനകേന്ദ്രമായ വൈക്കം കലാശക്തി നാട്യഗൃഹത്തിന്റെ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാന ജോ. സെക്രട്ടറി സി.കെ. അജയൻ, ജില്ലാ സെക്രട്ടറി കെ.എസ്. സോമശേഖരൻ, പ്രസിഡൻ്റ് കെ. രമേശൻ, മാലാ കാലായ്ക്കൽ, വൈക്കം ഭാസി, സുനിൽ പള്ളിപ്പുറം എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി കെ. പ്രഭാകരൻ (പ്രസിഡൻ്റ്), ഗിരിജനായർ (സെക്രട്ടറി), സ്മിത അനിൽകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
Comments ()