മാലിന്യ നിക്ഷേപ ബിനുകൾ തകർത്തതായി പരാതി
വൈക്കം: നഗരസഭ മാലിന്യം നിക്ഷേപിക്കാനായി വിവിധ ഇടങ്ങളിൽ സ്ഥാപിച്ച മാലിന്യ നിക്ഷേപ ബിനുകൾ ചിലയിടങ്ങളിൽ തകർത്തതായി പരാതി. കോവിലത്തും കടവ് മാർക്കറ്റിന് സമീപം സ്ഥാപിച്ച ബിന്നുകൾ തകർത്ത് സമീപത്തെ കുറ്റിക്കാട്ടിൽ ഇട്ടതായി നഗരസഭാ ചെയർമാൻ അബ്ദുസ്സലാം റാവുത്തർ ആരോപിച്ചു. അടുത്ത ദിവസം ഇത് ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകുമെന്നും നഗരസഭ ചെയർമാൻ അബ്ദുസ്സലാം റാവുത്തർഅറിയിച്ചു.
Comments ()