Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം
|
Loading Weather...
Follow Us:

നേരേകടവ്-ഉദയനാപുരം റോഡ് വികസനം; പ്രാരംഭ ചെലവുകള്‍ക്ക് അഞ്ചുകോടി

നേരേകടവ്-ഉദയനാപുരം റോഡ് വികസനം; പ്രാരംഭ ചെലവുകള്‍ക്ക് അഞ്ചുകോടി
നിർമ്മാണം പൂർത്തിയായി വരുന്ന നേരേകടവ് പാലം

വൈക്കം: നേരേകടവ്-ഉദയനാപുരം റോഡ് വീതികൂട്ടി നിര്‍മിക്കുന്നതിനായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികളുടെ പ്രാരംഭ ചെലവുകള്‍ക്കായി അഞ്ചു കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. ഇന്നലെ നടന്ന ബജറ്റ് ചര്‍ച്ചയിലെ മറുപടിയില്‍ സി.കെ ആശ ഉന്നയിച്ച ആവശ്യത്തിലാണ് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഇതിനായി തുക അനുവദിച്ച വിവരം അറിയിച്ചത്. തുറവൂര്‍-പമ്പ ദേശീയ പാതയുടെ ഭാഗമായ നേരേകടവ്-മാക്കേകടവ് പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. മാര്‍ച്ച് അവസാനത്തോടെ പാലം പണി പൂര്‍ത്തിയാകും. പാലം പണി പൂര്‍ത്തീകരിച്ചു കഴിയുമ്പോള്‍ ഉണ്ടാകുന്ന വലിയ വാഹനത്തിരക്ക് നിലവിലുള്ള നേരേകടവ്-ഉദയനാപുരം റോഡില്‍ വലിയ ഗതാഗത കുരുക്ക് ഉണ്ടാക്കുമെന്ന് സി.കെ ആശ എം.എല്‍.എ നിരവധി തവണ നിയമസഭയുടെ ശ്രദ്ധയില്‍ പെടുത്തുകയും മുഖ്യമന്ത്രിക്കും, ധനകാര്യ-പൊതുമരാമത്ത് വകുപ്പ് മന്ത്രിമാര്‍ക്കും നിവേദനം കൊടുക്കുകയും ചെയ്തിരുന്നു. നിലവില്‍ ഈ റോഡിന് പരമാവധി നാലു മീറ്റര്‍ മാത്രമാണ് വീതിയുള്ളത്. നേരേകടവ്-മുതല്‍ ഉദയനാപുരം വരെയുള്ള രണ്ടര കിലോമീറ്റര്‍ റോഡ് 11 മീറ്റര്‍ വീതിയില്‍ ഭൂമി ഏറ്റെടുത്തു നിര്‍മിക്കുന്നതിനാണ് ഇതോടെ തുടക്കമാവുക. റോഡില്‍ നിലവിലുള്ള കലുങ്കുകളും വീതി കൂട്ടി പുനര്‍നിര്‍മിക്കേണ്ടി വരും. ഈ റോഡിന്റെ നിലവിലുള്ള പരമാവധി വീതിയില്‍ ബിഎം ആന്റ് ബിസി നിലവാരത്തിലുള്ള റോഡ് നിര്‍മാണത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഈ ബജറ്റില്‍ 10 കോടി രൂപ അനുവദിച്ചിരുന്നു. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് സാങ്കേതികമായി സംഭവിക്കാവുന്ന കാലതാമസം കൂടി പരിഗണിച്ചാണ് നിലവിലെ റോഡ് അടിയന്തിരമായി നിര്‍മിക്കാന്‍ ബജറ്റില്‍ 10 കോടി അനുവദിച്ചതെന്നും സി.കെ. ആശ എം.എല്‍.എ പറഞ്ഞു. നേരേകടവ്-മാക്കേകടവ് പാലം തുറന്നു കൊടുക്കുന്നതോടെ എറണാകുളത്തേക്കും ചേര്‍ത്തലയിലേക്കുമുള്ള ഏറ്റവും ദൂരം കുറഞ്ഞ പാതയായി ഇതുമാറും. അപ്പോള്‍ ഉണ്ടാകാവുന്ന വലിയ വാഹനത്തിരക്കിന് റോഡ് ഭൂമി ഏറ്റെടുത്ത് പുനര്‍ നിര്‍മിക്കുന്നതോടെ ശാശ്വത പരിഹാരമാകും.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും