Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പ്രദക്ഷിണം ഭക്തി സാന്ദ്രമായി സംസ്ഥാനത്ത് വേനൽ ചൂട് ഉയരുന്നു; ഇന്ന് എട്ടു പേർക്ക് സൂര്യാതപമേറ്റു മക്കാവൂ തത്തയെ കാണാതായി 11 റോബോട്ടിക് മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ഒറ്റ ദിവസം നടത്തി മാർ സ്ലീവാ മെഡിസിറ്റിക്ക് ചരിത്രനേട്ടം മുങ്ങിമരണങ്ങളുടെ വേദനയിൽ നിന്ന് തുടങ്ങിയ ദൗത്യം; വിരമിച്ച ശേഷവും കരുതലായി ഷാജികുമാർ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം കടുത്ത ചൂടിനെ തുടർന്ന് നാലു മാസം ചെനയുള്ള കറവ പശു ചത്തു വൈക്കത്ത് വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു ആറാട്ടുകുളം ശുചീകരിച്ചതിൽ അപാകതയെന്ന് ആരോപണം: കുളത്തിൽ വാഴ നട്ട് നാട്ടുകാർ പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം ശബരിമല ക്ഷേത്രത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്നു മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് ആക്‌ഷൻ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ 28ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും പ്രദക്ഷിണം ഭക്തി സാന്ദ്രമായി സംസ്ഥാനത്ത് വേനൽ ചൂട് ഉയരുന്നു; ഇന്ന് എട്ടു പേർക്ക് സൂര്യാതപമേറ്റു മക്കാവൂ തത്തയെ കാണാതായി 11 റോബോട്ടിക് മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ഒറ്റ ദിവസം നടത്തി മാർ സ്ലീവാ മെഡിസിറ്റിക്ക് ചരിത്രനേട്ടം മുങ്ങിമരണങ്ങളുടെ വേദനയിൽ നിന്ന് തുടങ്ങിയ ദൗത്യം; വിരമിച്ച ശേഷവും കരുതലായി ഷാജികുമാർ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം കടുത്ത ചൂടിനെ തുടർന്ന് നാലു മാസം ചെനയുള്ള കറവ പശു ചത്തു വൈക്കത്ത് വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു ആറാട്ടുകുളം ശുചീകരിച്ചതിൽ അപാകതയെന്ന് ആരോപണം: കുളത്തിൽ വാഴ നട്ട് നാട്ടുകാർ പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം ശബരിമല ക്ഷേത്രത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്നു മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് ആക്‌ഷൻ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ 28ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

നേത്രരോഗ നിർണ്ണയ ക്യാമ്പ് നടത്തി

നേത്രരോഗ നിർണ്ണയ ക്യാമ്പ് നടത്തി
കെ.എസ്.എസിൻ്റെ ഉദയനാപുരം യുണിറ്റിൻ്റെ നേതൃത്വത്തിൽ നടന്ന നേത്രരോഗ നിർണ്ണയ ക്യാമ്പ്

വൈക്കം: ഇന്ത്യയുടെ 77-ാം റിപ്പബ്ളിക് ദിനാഘോഷത്തോടനുബന്ധിച്ചു കെ.എസ്.എസിൻ്റെ ഉദയനാപുരം യുണിറ്റ് ഉൽഘാടനം ഉദയനാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ജി. രാജു നിർവഹിച്ചു. നൂതന കൃഷിരീതികൾ അവലംബിച്ചും മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കിയും മാത്രമേ കാർഷിക മേഖലയിലേക്ക് പുതിയ തലമുറയെ ആകർഷിക്കാൻ കഴിയുകയുള്ളു എന്നും അതിനു കെ.എസ്.എസ് പോലെയുള്ള സന്നദ്ധ സംഘടനകൾക്ക് നേതൃത്വം കൊടുക്കാൻ കഴിയുമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
രാവിലെ 9.30 ന് കെ.എസ്.എസ് ഉദയനാപുരം യൂണിറ്റ് പ്രസിഡൻ്റ് ടി.കെ. സുരേഷ് ബാബു ദേശീയ പതാക ഉയർത്തി, തുടർന്ന് ആർ.സിഎം. ഹോസ്തൃപിറ്റൽ തൃപ്പൂണിത്തുറ യുടെ നേത്ര രോഗനിർണ്ണയ ക്യാമ്പ് എൻ.കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ് എന്ന സന്നദ്ധ സംഘടനയുടെ സാമൂഹിക പ്രതിബദ്ധത വിളിച്ചോതുന്ന പ്രവർത്തിയാണ് നേത്ര രോഗ നിർണ്ണയ ക്യാമ്പ് എന്നും അതിനു മുൻകൈ എടുത്ത പ്രവർത്തകർ അനുമോദനം അർഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ കെ.എസ്.എസ് യൂണിറ്റ് പ്രസിഡൻ്റ് ടി.കെ. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറിയും ഉദയനാപുരം പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായിരുന്നപി.കെ. ആനന്ദവല്ലി സ്വാഗതം ആശംസിച്ചു. എന്താണ് കെ.എസ്.എസ് എന്നും എന്തിനാണ് യൂണിറ്റുകൾ രൂപീകരിക്കുന്നത് എന്നും ഉദയനാപുരം പോലെയുള്ള ഗ്രാമീണ കാർഷിക മേഖലയിൽ ക്രിയാത്മകമായ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി ബി. ജയകുമാർ തൻ്റെ മുഖ്യപ്രഭാഷണത്തിൻ അഭിപ്രായപ്പെട്ടു. യൂണിറ്റ് ട്രഷറർ എം. രാജു, വൈസ് പ്രസിഡൻ്റ് വി.എം. ജോർജ്ജ്, കെ.പി. ഷാജി കൊല്ലേരിയിൽ, എം.കെ. ജോസുകുട്ടി, സെക്രട്ടറി രാഹുൽ ദാസ്, സെക്രട്ടറി.അഖിൽ രമേശ്, വൈസ് പ്രസിഡൻ്റ് സുധ ഷാജി, മോളി, വിശ്വംഭരൻ എന്നിവർ ചടങ്ങുകൾക്കും നേത്രരോഗ നിർണ്ണയ ക്യാമ്പിനു നേതൃത്വം നൽകി.
ഉദയനാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു അനിൽ, 3-ാം വാർഡ് മെമ്പർ ഗീത ഷാജി എന്നിവരും സന്നിഹിതരായിരുന്നു. ഡോ. ഐശ്വര്യ നായ്ക്, മീനു മോഹൻ എന്നിവർ നേത്രേ രോഗ നിർണ്ണയത്തിന് നേതൃത്വം നൽകി. 75-ൽ പരം ഗ്രാമീണർ ഈ സൗകര്യം പ്രയോജനപ്പെടുത്തി. ക്യാമ്പ് ഉച്ചക്ക് 1 മണിയോടെ അവസാനിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും