Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കുടിവെള്ള വിതരണം ഭാഗികമായി തടസ്സപ്പെടും വൈക്കം നഗരസഭയിൽ തകർന്ന ഓട സ്ലാബുകൾ ഭീഷണിയാവുന്നു: തെക്കേനടയിൽ കാർ ഓടയിൽ കുടുങ്ങി പത്തുമാസം പ്രായമായ കുഞ്ഞിന് സഹായ ഹസ്തവുമായി ചലച്ചിത്രതാരം ബാല ജാഗ്രത വേണം സംസ്ഥാനത്ത് പകർച്ചവ്യാധികൾ പിടിമുറുക്കുന്നു കോട്ടയം ജില്ലയിലെ ആദ്യ പോർട്ടബിൾ ടി.ബി. എക്സറേ യൂണിറ്റ് വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി കെ.എസ്.ആർ.ടി.സി ബസും ലോറിയും കാറിലിടിച്ചു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു, സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് കടുത്തുരുത്തി ബൈപ്പാസിൽ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു: പുത്തൻ ബെൻസ് കാറടക്കം കത്തിനശിച്ചു മികച്ച എഴുത്തുകാരാകാൻ നാടിനെ അറിയണം: കുരീപ്പുഴ ശ്രീകുമാർ ഇൻഡ്രൂവും റൂബിയും വില്ലൻ മോഡുസൂകയും അഭിമന്യുവിൻ്റെ ഫാൻ്റസി നോവൽ പുറത്തിറങ്ങി എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ സൗജന്യ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി അക്ഷരങ്ങളെ ചിത്രങ്ങളാക്കിയ കലാകാരൻ; ഡി. മനോജിന്റെ സാഹിത്യ ഫോട്ടോഗ്രാഫി ഇനി പാഠ്യപദ്ധതിയിലും കുടിവെള്ള വിതരണം ഭാഗികമായി തടസ്സപ്പെടും വൈക്കം നഗരസഭയിൽ തകർന്ന ഓട സ്ലാബുകൾ ഭീഷണിയാവുന്നു: തെക്കേനടയിൽ കാർ ഓടയിൽ കുടുങ്ങി പത്തുമാസം പ്രായമായ കുഞ്ഞിന് സഹായ ഹസ്തവുമായി ചലച്ചിത്രതാരം ബാല ജാഗ്രത വേണം സംസ്ഥാനത്ത് പകർച്ചവ്യാധികൾ പിടിമുറുക്കുന്നു കോട്ടയം ജില്ലയിലെ ആദ്യ പോർട്ടബിൾ ടി.ബി. എക്സറേ യൂണിറ്റ് വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി കെ.എസ്.ആർ.ടി.സി ബസും ലോറിയും കാറിലിടിച്ചു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു, സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് കടുത്തുരുത്തി ബൈപ്പാസിൽ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു: പുത്തൻ ബെൻസ് കാറടക്കം കത്തിനശിച്ചു മികച്ച എഴുത്തുകാരാകാൻ നാടിനെ അറിയണം: കുരീപ്പുഴ ശ്രീകുമാർ ഇൻഡ്രൂവും റൂബിയും വില്ലൻ മോഡുസൂകയും അഭിമന്യുവിൻ്റെ ഫാൻ്റസി നോവൽ പുറത്തിറങ്ങി എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ സൗജന്യ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി അക്ഷരങ്ങളെ ചിത്രങ്ങളാക്കിയ കലാകാരൻ; ഡി. മനോജിന്റെ സാഹിത്യ ഫോട്ടോഗ്രാഫി ഇനി പാഠ്യപദ്ധതിയിലും
|
Loading Weather...
Follow Us:

വൈക്കം നഗരസഭയിൽ തകർന്ന ഓട സ്ലാബുകൾ ഭീഷണിയാവുന്നു: തെക്കേനടയിൽ കാർ ഓടയിൽ കുടുങ്ങി

എസ്. സതീഷ്കുമാർ

വൈക്കം നഗരസഭയിൽ തകർന്ന ഓട സ്ലാബുകൾ ഭീഷണിയാവുന്നു: തെക്കേനടയിൽ കാർ ഓടയിൽ കുടുങ്ങി

വൈക്കം: നഗരസഭയിലെ റോഡുകളിലും ഇടറോഡുകളിലും ഓടകൾ മൂടിയ സ്ലാബുകൾ തകർന്നതും സ്ഥാനം തെറ്റികിടക്കുന്നതും അപകടകാരണമാവുന്നു. നഗരസഭ ഇരുപത്തി ഒന്നാം വാര്‍ഡില്‍ തെക്കേനട അനാരി- കൊച്ചുപാലയ്ക്കല്‍ റോഡിലെ ഓടയില്‍ കാറിൻ്റെ മുൻ ടയർ കുടുങ്ങി. മുന്‍വശത്തെ ഇടതു ടയറാണ് സ്ലാബില്ലാത്ത ഓടയ്ക്കുള്ളിലേക്ക് കുടുങ്ങിയത്. ഇവിടെ ഓട മൂടിയ സ്ലാബ് ഓടയിൽ വീണ് കിടന്നതാണ് കാർ കുടുങ്ങാൻ കാരണം. വൈക്കം സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് ഓടയില്‍ അകപ്പെട്ടത്. ശനിയാഴ്ച വൈകീട്ടാണ് കാർ ഓടയിൽ പെട്ടത്. ട്രാക്ടർ എത്തിച്ച് കെട്ടിവലിച്ചാണ് ഓടയില്‍ കുടുങ്ങിയ കാര്‍ പുറത്തെടുത്തത്. ഇവിടെയുണ്ടായിരുന്ന സ്ലാബ് ഓടയുടെ ഉള്ളിലേക്ക് വീണ് കിടന്നിട്ടും നേരെയാക്കാൻ നടപടി ഇല്ലാത്തതാണ് ഇങ്ങനെ അപകടകാരണമാക്കുന്നത്. ഇതിനുമുമ്പും ഇവിടത്തന്നെ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ വാഹനം മറിഞ്ഞ് ഓടയിലേക്ക് വീണ് ബൈക്ക് യാത്രികന് പരിക്കേറ്റിരുന്നതായി പറയുന്നു. ഇവിടെ മാത്രമല്ല നഗര പ്രദേശത്ത് മറ്റ് ചിലയിടങ്ങളിലും സ്ലാബുകൾ തകർന്നും സ്ഥാനം തെറ്റിയും കിടക്കുന്നത് കാൽ നടക്കാർക്കടക്കം അപകട സാധ്യതയാകുന്നുണ്ട്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും