|
Loading Weather...
Follow Us:
BREAKING

നഗരസഭ കൗണ്‍സിലറായി 25 വര്‍ഷം പിന്നിട്ട പി.ടി. സുഭാഷിനെ വാര്‍ഡ് സഭ ആദരിച്ചു

നഗരസഭ കൗണ്‍സിലറായി 25 വര്‍ഷം പിന്നിട്ട പി.ടി. സുഭാഷിനെ വാര്‍ഡ് സഭ ആദരിച്ചു
വൈക്കം നഗരസഭ കൗണ്‍സിലറായി 25 വര്‍ഷം പിന്നിട്ട് നിലവില്‍ വൈസ് ചെയര്‍മാന്‍ കൂടിയായ പി.ടി. സുഭാഷിനെ 9-ാം വാര്‍ഡ് വാര്‍ഡ്‌സഭ ആദരിക്കുന്നു

വൈക്കം: വൈക്കം നഗരസഭ കൗണ്‍സിലറായി 25 വര്‍ഷം പൂര്‍ത്തീകരിച്ച് ഇപ്പോള്‍ നഗരസഭ വൈസ് ചെയര്‍മാനായി തുടരുന്ന പി.ടി. സുഭാഷിന് നഗരസഭ 9-ാം വാര്‍ഡ്‌ സഭയുടെ നേതൃത്വത്തിൽ ആദരിച്ചു. ചെയര്‍പേഴ്‌സണ്‍ പ്രീത രാജേഷ് സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് വികസനസമിതി ചെയര്‍മാന്‍ പി. സോമന്‍ പിള്ള അദ്ധൃഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ രേണുക രതീഷ്, പി.കെ. വിജയകുമാരി, എ. ഉഷാ കുമാരി, എന്‍.എസ്. നിഷ, സതീഷ് സാകേതം, സുഗതന്‍ അതുല്ലൃ, ഗീത ജയന്‍ എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഡ് സഭയുടെ ഉപഹാരം പി. സോമന്‍പിള്ള പി.ടി സുഭാഷിന് കൈമാറി.