🔴 BREAKING..

നഗരസഭയുടെ കെടുകാര്യസ്ഥത- ബി.ജെ.പി മാർച്ചും ധർണയും നടത്തി

നഗരസഭയുടെ കെടുകാര്യസ്ഥത- ബി.ജെ.പി മാർച്ചും ധർണയും നടത്തി
ബി ജെ പി വൈക്കം ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കം നഗരസഭ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ബി ജെ പി ജില്ലാ വെസ്റ്റ് വൈസ് പ്രസിഡന്റ് ആന്റണി അറയിൽ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: നഗരസഭയുടെ ഭരണ പരാജയത്തിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് ഭാരതീയജനത പാർട്ടി വൈക്കം ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ നഗരസഭ കവാടത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. റോഡുകളുടെ ശോച്യാവസ്ഥ, നഗരസഭ പരിധിയിലെ വെള്ളക്കെട്ട്, താലൂക്ക് ആശുപത്രി കെട്ടിട നിർമാണ സ്തംഭനം, തെരുവ് നായ ശല്യം തുടങ്ങിയ പ്രശ്ന പരിഹാരം ആവശ്യപ്പെട്ടാണ് പ്രതിഷേധ മാർച്ചും ധർണയും നടത്തിയത്. പ്രശ്നപരിഹാരത്തിന് അടിയന്തിര നടപടികൾ ഉണ്ടായില്ലെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് രൂപം നൽകുമെന്ന് സമരക്കാർ മുന്നറിയിപ്പ് നൽകി. പ്രതിഷേധ മാർച്ചും ധർണയും കോട്ടയം ജില്ലാ വെസ്റ്റ് വൈസ് പ്രസിഡന്റ് ആന്റണി അറയിൽ ഉദ്ഘാടനം ചെയ്തു. ബി ജെ പി മുനിസിപ്പൽ നോർത്ത് കമ്മറ്റി പ്രസിഡന്റ് പി. ശിവരാമകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. സൗത്ത് കമ്മറ്റി പ്രസിഡന്റ് സുധീഷ് ശിവൻ, വൈക്കം മണ്ഡലം പ്രസിഡന്റ് എം.കെ. മഹേഷ്, സംസ്ഥാന കമ്മറ്റി അംഗം ഗുപ്തൻ, ജില്ല വൈസ് പ്രസിഡന്റ് ലേഖ അശോകൻ, ജില്ല സെക്രട്ടറിമാരായ പി. ആർ സുഭാഷ്, ശ്രീകുമാരി യൂ നായർ, മണ്ഡലം ജനറൽ സെക്രട്ടറി അമ്പിളി സുനിൽ, വൈസ് പ്രസിഡന്റ്മാരായ പ്രീജു കെ ശശി, ശിവദാസൻ നായർ, കെ.ആർ. രാജേഷ്, മണ്ഡലം ട്രഷറർ മോഹനകുമാരി, ടി.വി. മിത്രലാൽ, ഉണ്ണികൃഷ്ണൻ നായർ, വിനൂബ് വിശ്വം, വൈസ് പ്രസിഡന്റ് സുരേഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.