നല്ല കൃഷിപാഠങ്ങൾ പകർന്ന് മറവന്തുരുത്തിലെ കര നെൽക്കൃഷി

വൈക്കം: കുരുന്നുകൾക്ക് കൃഷിയുടെ നാട്ടറിവുകൾ പകരാൻ മറവന്തുരുത്ത് ഗവ. യു.പി. സ്കൂൾ അങ്കണത്തിൽ ആരംഭിച്ച കരനെൽക്കൃഷി ശ്രദ്ധേയമാകുന്നു. മറവന്തുരുത്ത് കൃഷിഭവന്റെ സഹായത്തോടെ കർഷക സംഘം മേഖലാ കമ്മിറ്റി സംഘടിപ്പിച്ച വിതയുത്സവം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.വി. ഹരിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. കർഷക സംഘം പ്രവർത്തകരായ സനീഷ് തോട്ടുവേലി, രാജു കാളിപറമ്പിൽ, ബേബി വെളുത്തേടത്ത് തുടങ്ങിയവർ മർഗ്ഗനിർദ്ദേശങ്ങളും സഹായങ്ങളുമായി സജീവമാണ്. ഒപ്പം പി.ടി.എ. ഭാരവാഹികളും അധ്യാപകരും എസ്.എം.സി. അംഗങ്ങളും എം.പി.ടി.എ. അംഗങ്ങളും രംഗത്തുണ്ട്. കോർഡിനേറ്റർ അദ്ധ്യാപിക അരുണിമ ബലരാമനൊപ്പം പ്രധാന അദ്ധ്യാപകൻ സി.പി. പ്രമോദ്, അധ്യാപകരായ ബോബി ജോസ്, ഐശ്വര്യ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളും നെൽകൃഷിയിൽ പങ്കുചേരുന്നു.