|
Loading Weather...
Follow Us:
BREAKING

നൂറ് വർഷം മുമ്പ് മന്നത്ത് പത്മനാഭൻ നടത്തിയ സവർണ ജാഥ ഒരു നൂറ്റാണ്ടിന്റെ ചരിത്രം-പ്രൊഫ. ഇലഞ്ഞിയിൽ രാധാകൃഷ്ണൻ

നൂറ് വർഷം മുമ്പ് മന്നത്ത് പത്മനാഭൻ നടത്തിയ സവർണ ജാഥ ഒരു നൂറ്റാണ്ടിന്റെ ചരിത്രം-പ്രൊഫ. ഇലഞ്ഞിയിൽ രാധാകൃഷ്ണൻ
എൻ എസ് എസ് തലയാഴം മേഖല സമ്മേളനം നായക സഭാംഗവും ചേർത്തല എൻ എസ് എസ് യൂണിയൻ പ്രസിഡന്റുമായ പ്രൊഫ. ഇലഞ്ഞിയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം:  അതസ്ഥിത വിഭാഗങ്ങളുടെ മോചനത്തിനായി നൂറ് വർഷം മുമ്പ് മന്നത്ത് പത്മനാഭൻ നടത്തിയ സവർണ ജാഥ ഒരു നൂറ്റാണ്ടിന്റെ ചരിത്ര സംഭവമാണെന്ന് എൻ എസ് എസ് നായക സഭാംഗവും ചേർത്തല  താലൂക്ക് എൻ എസ് എസ് യൂണിയൻ പ്രസിഡന്റുമായ പ്രൊഫ. ഇലഞ്ഞിയിൽ രാധാകൃഷ്ണൻ പറഞ്ഞു.
എല്ലാവരേയും ചേർത്ത് നിർത്തി അവരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയ ശക്തനായ കർമ്മയോഗിയുമായിരുന്നു മന്നത്ത് പത്മനാഭനെന്നും അദ്ദേഹം പറഞ്ഞു. തലയാഴം എൻ എസ് എസ് മേഖല സമ്മേളനം ഉല്ലല ശിവരഞ്ചിനി ആഡിറ്റോറിയത്തിൽ മന്നം നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തോട്ടകം, ഉല്ലല, തലയാഴം കരയോഗങ്ങളുടെ നേതൃത്വത്തിലായിരുന്നു മേഖല സമ്മേളനം. സമ്മേളനത്തിന് മുമ്പായി വിവിധ കരയോഗങ്ങളുടെ നേതൃത്വത്തിൽ സാംസ്‌കാരിക ഘോഷയാത്രയും നടത്തി. സമ്മേളത്തിൽ താലൂക്ക് യൂണിയൻ ചെയർമാൻ പി.ജി.എം. നായർ കാരിക്കോട് അദ്ധ്യക്ഷത വഹിച്ചു. രജിസ്ട്രാർ ഓഫീസ് സൂപ്രണ്ട് ബി.ഗോപാലകൃഷ്ണൻ നായർ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് യൂണിയൻ വൈസ് ചെയർമാൻ പി. വേണുഗോപാൽ മന്നം നവോധാന സൂര്യൻ വിഷയം അവതരിപ്പിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി അഖിൽ. ആർ. നായർ അവാർഡുകൾ വിതരണം ചെയ്തു. യൂണിയൻ അസി. സെക്രട്ടറി എസ്. മുരുകേശ്, മേഖല വൈസ് ചെയർമാൻ ലക്ഷ്മണൻ നായർ, ഭാരവാഹികളായ രാമചന്ദ്രൻപിളള, മുരളീധരൻ നായർ, പത്മകുമാർ, കെ.സി. ഗോപാലകൃഷ്ണൻ, സത്യനാഥ പണിക്കർ, രാഹൂൽ രാജ്, എസ്. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.