നവരാത്രി ആഘോഷം
വൈക്കം: കാളിയമ്മനട ഭദ്രകാളീ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പൂജവെയ്പ്പ് നാളെ വൈകിട്ട് 5 ന് നടക്കും. വിദ്യാരംഭം ഒക്ടോബർ 2 ന് രാവിലെ 7 45ന്. 8 ന് ശബരിമല മുൻ മേൽശാന്തിയും, സിങ്കപ്പൂർ തോയോപോയിലെ പ്രസിദ്ധമായ ശ്രീ വൈരവിമഠ കാളിയമ്മൻ കോവിലിലെ മേൽശാന്തിയുമായ തൃശൂർ മാള വാരിക്കാട്ട് മഠത്തിൽ ജയരാജ് നമ്പൂതിരിക്ക് സ്വീകരണം നൽകും. തുടർന്ന് അദ്ദേഹം കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കും. ക്ഷേത്രത്തിലെ 22ാമത് ഭാഗവത യജ്ഞത്തിന്റെ മുന്നൊരുക്കങ്ങൾക്ക് ജയരാജ് നമ്പൂതിരി ഭദ്രദീപം തെളിക്കും.