നവരാത്രി മഹോത്സവവും നവാഹജ്ഞാന യജ്ഞവും
വെച്ചൂർ: ഇടയാഴം പൂങ്കാവ് ദേവീക്ഷേത്രത്തിൽ നവരാത്രി മഹോത്സവവും നവാഹജ്ഞാന യജ്ഞവും 22 മുതൽ ഒക്ടോബർ രണ്ടുവരെ നടക്കും. 22ന് വൈകുന്നേരം ഏഴിന് പുങ്കാവ് ദേവീക്ഷേത്രനടയിൽ നിന്ന് യജ്ഞശാലയിലേക്ക് ദേവീനാമസങ്കീർത്തനങ്ങളോടെ ജ്യോതി പ്രയാണം. തുടർന്ന് യജ്ഞവേദിയിൽ ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ മധുപോറ്റി യജ്ഞ ദീപപ്രകാശനം നടത്തും. തുടർന്ന് ദേവീഭാഗവത നവാഹയജ്ഞ ജ്ഞാനമാഹാത്മ്യ പ്രഭാഷണം. 23ന് രാവിലെ ഏഴിന് ദേവി ഭാഗവത പാരായണാരംഭം. 24ന് വൈകുന്നേരം ഏഴിന് യജ്ഞ മണ്ഡപത്തിൽ ദീപാരാധന, ഭജന. ഏഴാം ഉത്സവദിനമായ 29ന് വൈകുന്നേരം ആറിന് പൂജ വയ്പ്പ്. ദുർഗാഷ്ടമി ദിനമായ 30ന് രാവിലെ ഒൻപതിനും 11 നും മധ്യേ വിളക്കുപൂജ. മഹാനവമി ദിനമായ ഒക്ടോബർ ഒന്നിന് രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം. ആറുമുതൽ ലളിത സഹസ്രനാമ ലക്ഷാർച്ചന. ഉച്ചയ്ക്ക് ഒന്നിന് മഹാപ്രസാദമൂട്ട്, വൈകുന്നേരം ഏഴിന് സംഗീത അർച്ചന.വിജയദശമി ദിനമായ രണ്ടിന് പൂജയെടുപ്പ്, വിദ്യാരംഭം.
രാവിലെ 7.45ന് എഴുത്തിനിരുത്ത്
രാത്രി എട്ടിന് വടക്കു പുറത്ത് ഗുരുതി