ഓണവില്ല് 2025

വൈക്കം: വൈക്കം താലൂക്കിലെ പ്രവാസികളുടെ സംഘടനയായ പ്രവാസിസേവയുടെ വാർഷിക പൊതുയോഗവും ഓണാഘോഷവും ഓണവില്ല് 2025 വൈക്കം സമൂഹം ഹാളിൽ നടന്നു. അമേരിക്കൻ വെറ്റ്ലാൻഡ് സൊസൈറ്റിയുടെ അന്താരാഷ്ട്ര അവാർഡ് ജേതാവ് ഡോ. ഷഡാനനൻ നായർ ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് അജിത് വർമ്മ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സജിമോൻ എസ്. നായർ, പി.ജി. ഉണ്ണികൃഷ്ണൻ, രശ്മി എന്നിവർ പ്രസംഗിച്ചു.