ഓവറോള്‍ ചാമ്പൃന്‍ഷിപ്പ് നേടിയ ചെമ്മനത്തുകര ഗവ.യു.പി. സ്‌കൂൾ വിദൃാര്‍ത്ഥികളെ ആദരിച്ചു

വൈക്കം: പാലാ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്ന വൈക്കം ഉപജില്ലാ കായിക മേളയില്‍ യു.പി. വിഭാഗം ഓവറോള്‍ ചാമ്പൃന്‍ഷിപ്പ് കരസ്ഥമാക്കിയ ചെമ്മനത്തുകര ഗവ. യു.പി. സ്‌കൂളിലെ 21 വിദൃാര്‍ത്ഥികളെ ടി.വി. പുരം പഞ്ചായത്തും അധൃാപക രക്ഷകര്‍ത്ത സമിതിയുടെയും നേതൃത്ത്വത്തില്‍ ആദരിച്ചു. സ്‌കൂളിൽ നടന്ന സ്വീകരണ സമ്മേളനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. വിദൃാഭൃാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്ണ്‍ സീമാ സുജിത്ത് അദ്ധൃക്ഷത വഹിച്ചു, പ്രധാന അധൃാപന്‍ കെ.ടി. അനില്‍കുമാര്‍, ദീപാ ബിജു, വാര്‍ഡ് മെമ്പര്‍ കെ.ടി. ജോസഫ്, വിഷ്ണു മോഹന്‍, ടി.എം. രതീഷ്, കെ.എം. ഷീബാമോള്‍, രഞ്ജിത, ആരൃവേണു, പി.ടി.എ. പ്രസിഡന്റ് ടി. എം. മജീഷ്, എസ്.എം.സി ചെയര്‍മാന്‍ സിജീഷ് കുമാര്‍, മധു എന്നിവര്‍ പ്രസംഗിച്ചു.