Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം വൈക്കത്തെ പ്രമുഖ കോൺഗ്രസ് നേതാവ് എൻ.എം താഹ അന്തരിച്ചു ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു മഴക്കെടുതിയിൽ വിറച്ച് മലയോരം: നാല് മരണം ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും: മുഖ്യമന്ത്രി ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയും ഉരുൾപൊട്ടലും: മൂന്ന് മരണം; പത്തനംതിട്ടയിൽ ഡാമുകൾ തുറന്നു വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം വൈക്കത്തെ പ്രമുഖ കോൺഗ്രസ് നേതാവ് എൻ.എം താഹ അന്തരിച്ചു ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു മഴക്കെടുതിയിൽ വിറച്ച് മലയോരം: നാല് മരണം ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും: മുഖ്യമന്ത്രി ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയും ഉരുൾപൊട്ടലും: മൂന്ന് മരണം; പത്തനംതിട്ടയിൽ ഡാമുകൾ തുറന്നു വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന്
|
Loading Weather...
Follow Us:

ഓരുമുട്ട് പൊളിച്ചു മാറ്റുന്നതിൽ ഇറിഗേഷൻ വകുപ്പിൻ്റെ അനാസ്ഥയെന്ന് പരാതി

എസ്. സതീഷ് കുമാർ

ഓരുമുട്ട് പൊളിച്ചു മാറ്റുന്നതിൽ ഇറിഗേഷൻ വകുപ്പിൻ്റെ അനാസ്ഥയെന്ന് പരാതി
വൈക്കം ഇറിഗേഷൻ വകുപ്പ് ഓഫീസിന് മുന്നിൽ ഉദയനാപുരം പഞ്ചായത്ത് ഭരണസമിതി നടത്തിയ ഉപരോധസമരം

വൈക്കം: വടയാർ പുഴയിലും തോട്ടുവക്കം തോട്ടിലും സ്ഥാപിച്ച ഓരുമുട്ട് പൊളിച്ചു മാറ്റുന്നതിൽ ഇറിഗേഷൻ വകുപ്പിൻ്റെ അനാസ്ഥയെന്ന് പരാതി. വൈക്കം ഇറിഗേഷൻ വകുപ്പ് ഓഫീസ് ഉപരോധം നടത്തി ഉദയനാപുരം പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം. ഓരുമുട്ട് പൊളിച്ചുനീക്കുന്നതിന് ഉടൻ നടപടി സ്വീകരിക്കുമെന്ന് ഇറിഗേഷൻ അസിസ്‌സ്റ്റൻ്റ് എൻജിനീയറുടെ ഉറപ്പ് കിട്ടിയതിറെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചതെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജു അറിയിച്ചു. ഓരുമുട്ട് പൊളിക്കാത്തതിനാൽ പുഴ മാലിന്യം കെട്ടിക്കിടന്ന് പ്രദേശവാസികൾ ദുരിതമായി മാറിയിരുന്നു. വിഷയം അറിയച്ചതി നെ തുടർന്ന് കൃഷി - റവന്യൂ വകുപ്പുകൾ ഇറിഗേഷന് സമ്മതപത്രം നൽകിയിരുന്നു. എന്നിട്ടും ഓരുമുട്ട് നീക്കം ചെയ്യുന്നതിൽ ഇറിഗേഷൻ കാലതാമസം വരുത്തുന്നതിൽ യാതൊരു ന്യായീകരണവും ഇല്ലെന്നാണ് പഞ്ചായത്തിൻ്റെ പരാതി . പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജുവിനെ കൂടാതെ വൈസ് പ്രസിഡൻ്റ് ബിന്ദു അനിൽകുമാർ ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ജി രഞ്ജിത്ത് പഞ്ചായത്ത് അംഗങ്ങളായ വി. ബിൻസ്, ആജിഷ ഉദയകുമാർ, ഷൈലജ സതീശൻ തുടങ്ങിയവരും പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും