Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
തലയോലപ്പറമ്പിൽ മാതൃകയായി വനിതാ ജനപ്രതിനിധികൾ: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കി എട്ട് പഞ്ചായത്ത് അംഗങ്ങൾ കോട്ടയം ജില്ലയിൽ നാളെ അവധി ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി വൈക്കത്തുനിന്ന് ഒരു ബോധവൽക്കരണ ഗാനം അതിതീവ്ര മഴ സാധ്യത: കോട്ടയത്ത് ഇന്ന് റെഡ് അലർട്ട് മുന്നറിയിപ്പ് അഡ്വ. വി.വി. സത്യൻ്റെ ഓർമ്മയിൽ വൈക്കം ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി കിഴക്കൻ വെള്ളത്തിൻ്റെ വരവിൽ വൈക്കത്തെ താഴ്ന്ന പ്രദേശങ്ങൾ മുങ്ങുന്നു തലയോലപ്പറമ്പിൽ മാതൃകയായി വനിതാ ജനപ്രതിനിധികൾ: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കി എട്ട് പഞ്ചായത്ത് അംഗങ്ങൾ കോട്ടയം ജില്ലയിൽ നാളെ അവധി ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി വൈക്കത്തുനിന്ന് ഒരു ബോധവൽക്കരണ ഗാനം അതിതീവ്ര മഴ സാധ്യത: കോട്ടയത്ത് ഇന്ന് റെഡ് അലർട്ട് മുന്നറിയിപ്പ് അഡ്വ. വി.വി. സത്യൻ്റെ ഓർമ്മയിൽ വൈക്കം ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി കിഴക്കൻ വെള്ളത്തിൻ്റെ വരവിൽ വൈക്കത്തെ താഴ്ന്ന പ്രദേശങ്ങൾ മുങ്ങുന്നു
|
Loading Weather...
Follow Us:

വിശുദ്ധ വാരാചരണത്തിന് പ്രാർത്ഥനാ നിർഭരമായ തുടക്കം

എസ്. സതീഷ്കുമാർ

വിശുദ്ധ വാരാചരണത്തിന് പ്രാർത്ഥനാ നിർഭരമായ തുടക്കം
ഓശാന ഞായർ ദിനത്തിൽ തലയോലപ്പറമ്പ് സെന്റ്‌ ജോർജ് പള്ളിയിൽ നടന്ന കുരുത്തോല പ്രദക്ഷിണം

തലയോലപ്പറമ്പ്: വിശുദ്ധ വാരാചരണത്തിന് പ്രാർത്ഥനാ നിർഭരമായ തുടക്കം കുറിച്ച് തലയോലപ്പറമ്പ് സെന്റ്‌ ജോർജ് പള്ളിയിൽ ഓശാന ഞായർ ആചരിച്ചു. ക്രിസ്തു ദേവന്റെ ജറുസലം പ്രവേശനത്തെ വിശ്വാസസമൂഹം രാജകീയമായി എതിരേറ്റതിന്റെ ഓർമ്മയിലാണ് ഓശാന ഞായർ ആചരിക്കുന്നത്. ഓശാന തിരുകർമങ്ങൾ സെന്റ്‌ ജോർജ് സ്കൂൾ അങ്കണത്തിൽ ആരംഭിച്ചു. കുരുത്തോല വെഞ്ചരിച്ച് പ്രദക്ഷിണം പള്ളിയിലെത്തിയതോടെ വിശുദ്ധ കുർബാനയും പ്രസംഗവും നടന്നു. ഇടവക വികാരി റവ.ഫാ. സേവ്യർ ആവള്ളിൽ, റവ.ഫാ. ജോർജ് മേനാച്ചേരി, അസിസ്റ്റന്റ് വികാരി റവ.ഫാ. ആൽജോ കളപ്പുരയ്ക്കൽ എന്നിവരാണ് ഓശാന തിരുകർമങ്ങൾക്ക് കാർമ്മികത്വം വഹിച്ചത്. ഈസ്റ്റർ ദിന തിരുകർമ്മങ്ങൾ ശനിയാഴ്ച രാത്രി 10 ന് പാരിഷ്ഹാളിൽ ആരംഭിക്കും. തുടർന്ന് പ്രദക്ഷിണം നടക്കും. വിശുദ്ധ കുർബാന രാവിലെ 7 നും 9 നുമാണ് നടക്കുക.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും