Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

ഇന്ത്യയിലെ ആദ്യത്തെ എച്ച്.പി -മാഡ്രിഡ് എക്‌സ്പീരിയന്‍സ് സോണ്‍ ഇനി ഓക്സിജനില്‍. നടി റിമാ കല്ലിങ്കല്‍ ഉദ്ഘാടനം ചെയ്തു

ഇന്ത്യയിലെ ആദ്യത്തെ എച്ച്.പി -മാഡ്രിഡ് എക്‌സ്പീരിയന്‍സ് സോണ്‍ ഇനി ഓക്സിജനില്‍. നടി റിമാ കല്ലിങ്കല്‍ ഉദ്ഘാടനം ചെയ്തു
ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ കോട്ടയം നാഗമ്പടം നെഹ്‌റുസ്റ്റേഡിയത്തിന് സമീപമുള്ള ഷോറൂമില്‍ ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ എച്ച്പി- മാഡ്രിഡ് എക്‌സ്പീരിയന്‍സ് സോണിന്റെ ഉദ്ഘാടനം നടി റിമാ കല്ലിങ്കല്‍ നിര്‍വഹിക്കുന്നു

കോട്ടയം: പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടില്‍ ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ എച്ച്പി- മാഡ്രിഡ് എക്‌സ്പീരിയന്‍സ് സോണിന്റെ ഉദ്ഘാടനം നടി റിമാ കല്ലിങ്കല്‍ നിര്‍വഹിച്ചു. കോട്ടയം നാഗമ്പടം നെഹ്‌റുസ്റ്റേഡിയത്തിന് സമീപമുള്ള ഷോറൂമിലാണ് എക്സ്പീരിയന്‍സ് സോണ്‍ തയ്യാറാക്കിയിരിക്കുന്നത്.
ചടങ്ങില്‍ ഓക്സിജന്‍ സിഇഒ ഷിജോ കെ.തോമസ്, എച്ച്പി നാഷണല്‍ ഹെഡ് ശരത് സരസ്വതി, എച്ച്പി സോണല്‍ സെയില്‍സ് മാനേജര്‍ സിനേഷ് ശ്രീധര്‍,ഓക്സിജന്‍ പര്‍ച്ചേസ് ആന്‍ഡ് ഓപ്പറേഷന്‍ വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്രകാശ്, ഓക്സിജന്‍ ഫിനാന്‍സ് വൈസ് പ്രസിഡന്റ് സുനില്‍ വര്‍ഗീസ്, ഓക്‌സിജന്‍ റീജണല്‍ ബിസിനസ് ഹെഡ് ഷാജഹാന്‍ സിറാജുദ്ദീന്‍, ഓക്സിജന്‍ മാര്‍ക്കറ്റിംഗ് ഹെഡ് കെ.അമല്‍ദേവ്, ഓക്‌സിജന്‍ ഐടി ഹെഡ് പി.ആര്‍. ശ്രീജിത്ത്, എച്ച്പി എഎസ്എം നിറ്റു രവി തുടങ്ങിയവര്‍ പ്രസംഗിച്ചു.
എച്ച്പിയുടെ ഏറ്റവും പുതിയ എഐ ലാപ്‌ടോപ്പുകള്‍, ആക്‌സസറീസുകള്‍ തുടങ്ങിയവ ഉപഭോക്താക്കള്‍ക്ക് നേരിട്ട് അനുഭവിച്ചറിയാനും വിദഗ്ധരുടെ സഹായത്തോടെ തിരഞ്ഞെടുക്കാനും എക്‌സ്പീരിയന്‍സ് സോണില്‍ അവസരമുണ്ട്. വിദ്യാര്‍ഥികള്‍, പ്രൊഫഷണല്‍സ്, ഗെയിമിംഗ് ഇഷ്ടപ്പെടുന്നവര്‍ തുടങ്ങിയവര്‍ക്ക് എച്ച്പിയുടെ ലാപ്‌ടോപ്പുകള്‍ എക്‌സപീരിയന്‍സ് ചെയ്ത് വാങ്ങാം. ലാപ്‌ടോപ്പുകള്‍ക്ക് പ്രത്യേക ഓഫറുകളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. വിവിധ ഫിനാന്‍സ് കമ്പനികളുമായി ചേര്‍ന്ന് പ്രത്യേക ഇഎംഐ സൗക്യവും ഷോറൂമുകളിലുണ്ട്. ബ്രാന്‍ഡ് വാറന്റിക്ക് പുറമേ ഓക്‌സിജന്‍ നല്‍കുന്ന അധികവാറന്റിയും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഫോണ്‍: 9020100100.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും