Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

അപ്പര്‍ കുട്ടനാട്ടിലൂടെ പി. പ്രദീപ്; പൊതുപര്യടനത്തിന് തുടക്കം

അപ്പര്‍ കുട്ടനാട്ടിലൂടെ പി. പ്രദീപ്; പൊതുപര്യടനത്തിന് തുടക്കം
ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി പി. പ്രദീപിന്റെ പൊതുപര്യടനത്തിനിടെ വെച്ചൂര്‍ ചിരട്ടേപ്പറമ്പില്‍ ലഭിച്ച സ്വീകരണം

വൈക്കം: അപ്പര്‍ കുട്ടനാടിന്റെ ഹൃദയത്തെ തൊട്ടറിഞ്ഞ് പി. പ്രദീപിന്റെ മണ്ഡലംതല വാഹന പര്യടനത്തിന് കല്ലറയില്‍ നിന്ന്  തുടക്കം. മൂന്നാംഘട്ടത്തിലെ പൊതുസ്വീകരണ പര്യടനം ബുധനാഴ്ച രാവിലെ എട്ടിന് കല്ലറ കളമ്പമ്പുകാട് ജങ്ഷനില്‍ സി.പി.എം ജില്ലാ സെക്രട്ടറി ടി.ആര്‍. രഘുനാഥ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് എസ്.ബി.ടി ജംഗ്ഷന്‍, അഞ്ചേക്കര്‍, കുരിശുപള്ളി കവല, പറവന്തുരുത്ത്, മുച്ചൂര്‍കാവ്, ഔട്ട്പോസ്റ്റ്, കൈപ്പഴമുട്ട്, പട്ടത്താനം, അംബിക മാര്‍ക്കറ്റ്, മാമ്പ്ര, വേരുവള്ളി, പുത്തന്‍പാലം, പുന്നപ്പൊഴി, ആലത്തൂര്‍, പള്ളിയാട്, കൂവം, മാരാംവീട്, ഉല്ലല, കൊതവറ, മൂത്തേടത്തുകാവ്, ചെമ്മനത്തുകര, മുയ്യപ്പള്ളി, കൂടല്ലി തുടങ്ങിയ  കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് വൈകിട്ട് ടി.വി. പുരം കണിച്ചേരിയില്‍ ആദ്യ ദിവസത്തെ പര്യടനം സമാപിച്ചു. നിരവധി ഇരുചക്ര വാഹനങ്ങളും അലങ്കരിച്ച വാഹനങ്ങളും സ്ഥാനാര്‍ഥിക്കൊപ്പം അണിനിരന്നു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ എല്‍.ഡി.എഫ് നേതാക്കളായ സി.കെ. ആശ എം.എല്‍.എ, എം.ഡി. ബാബുരാജ്, അഡ്വ. കെ.കെ. രഞ്ജിത്ത്, പി. ശശിധരന്‍, ഇ.എന്‍. ദാസപ്പന്‍, കെ.കെ. ഗണേശന്‍, എസ്. ബിജു, കെ.കെ. ശശികുമാര്‍, കെ.കെ. ചന്ദ്രബാബു, എ.സി. ജോസഫ്, എന്‍. സുരേഷ് കുമാര്‍, കെ.എം. വിനോഭായ്, കെ.എസ്ം ഷിബു, ബിന്ദു അജി, ലിജി സലഞ്ജ് രാജ്, പി.എസ്. പുഷ്‌കരന്‍, ടി.പി. ദേവരാജന്‍, എം.എസ്. രാമചന്ദ്രന്‍, ഇ.എന്‍. സാലിമോന്‍, ആനന്ദ് ബാബു, കെ.വി. നടരാജന്‍, എസ്. അനീഷ്, കവിത റെജി, കെ.കെ. അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. രണ്ടാം ദിവസത്തെ പര്യടനം വ്യാഴാഴ്ച രാവിലെ എട്ടിന് ചെറുപറമ്പില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. വി.കെ സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വൈക്കം നഗരസഭ, ഉദയനാപുരം പഞ്ചായത്ത്, മറവന്‍തുരുത്ത് പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖല എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് സ്വീകരണങ്ങളേറ്റു വാങ്ങി വടക്കേ കൊടൂപ്പാടത്ത് സമാപിക്കും. മൂന്നാം ദിവസത്തെ പര്യടനം ശനിയാഴ്ച രാവിലെ എട്ടിന് ചെമ്പ് വാലേല്‍ നിന്ന് ആരംഭിച്ച് വൈകിട്ട് വെള്ളൂര്‍ പഞ്ചായത്തിലെ ഇറുമ്പയത്ത് സമാപിക്കും.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും