പഠനോപകരണങ്ങൾ വിതരണം ചെയ്തു
വൈക്കം: വൈക്കം കേന്ദ്രമായി പ്രവർത്തിക്കുന്ന വേമ്പനാട് സ്വിമ്മിംഗ് അക്കാദമി പഠനോപകരണങ്ങൾ വിതരണം ചെയ്തു. വൈക്കത്തെ വിവിധ സ്കൂളുകളിലായി 20 സ്കൂൾ ബാഗുകളും നഴ്സറി കുട്ടികൾക്കായി സൈക്കിളും ഫാനുകൾ ഇല്ലാത്ത നേഴ്സറികളിൽ ഫാൻ നൽകിയും അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളായ 12 കുട്ടികൾക്ക് സ്മാർട്ട് വാച്ചും പരിശീലനം പൂർത്തിയാക്കിയ എല്ലാ കുട്ടികൾക്കും ടീഷർട്ടും മെഡലും സർട്ടിഫിക്കറ്റുകളും പരിശീലനത്തിൽ മികവ് കാണിച്ച കുട്ടികൾക്ക് മൊമെന്റോയും നൽകി. വരുന്ന കാലങ്ങളിലും അക്കാദമി ഇതുപോലുള്ള പ്രവർത്തനങ്ങളിൽ മുന്നിട്ട് നിൽക്കുമെന്ന് അക്കാദമിയുടെ പി.ആർ.ഒ രാഖി. ആർ അറിയിച്ചു.

Comments ()