Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

വൈക്കത്തിന്റെ നെല്ലറയിലൂടെ പി. പ്രദീപ്

വൈക്കത്തിന്റെ നെല്ലറയിലൂടെ പി. പ്രദീപ്
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. പ്രദീപ് വെച്ചൂർ പഞ്ചായത്തിലെ അച്ചിനകം- കൈപ്പുഴമുട്ട് ഭാഗത്തെ പര്യടനത്തിനിടെ വോട്ട് അഭ്യര്‍ത്ഥിക്കുന്നു

വൈക്കം: നിയോജകമണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. പ്രദീപിന്റെ രണ്ടാംഘട്ട പര്യടനത്തിന്റെ ഏഴാം ദിവസം വെച്ചൂര്‍ പഞ്ചായത്തിലായിരുന്നു. വെച്ചൂരിന്റെ ഉള്‍പ്രദേശങ്ങളിലൂടെ നടത്തിയ പര്യടനം ശനിയാഴ്ച രാവിലെ എട്ടിന് പരിയാരത്തുനിന്നും ആരംഭിച്ചു. തുടര്‍ന്ന് നസ്രത്ത് മഠം, വേരുവള്ളി, ഇടയാഴം, ഹരിജന്‍ കോളനി, ചിരട്ടേപ്പറമ്പ്, തോട്ടാപ്പള്ളി, മുച്ചൂര്‍ക്കാവ് വഴി സഞ്ചരിച്ച് ചക്കാലയില്‍ സമാപിച്ചു. ഉച്ചകഴിഞ്ഞു മൂന്നിന് ബണ്ട് റോഡില്‍ നിന്നു തുടങ്ങിയ പദയാത്ര ഔട്ട് പോസ്റ്റ്, ശാസ്തക്കുളം, അച്ചിനകം, മത്തുങ്കല്‍, പട്ടത്താനം, നഗരിന, ചേരുംകുളങ്ങര വഴി അംബികാമാര്‍ക്കറ്റില്‍ എത്തി സമാപിച്ചു. എല്‍.ഡി.എഫ് നേതാക്കളായ സി.കെ ആശ എം.എൽ.എ, ഇ.എന്‍. ദാസപ്പന്‍, കെ.കെ. ഗണേശന്‍, കെ.കെ. ചന്ദ്രബാബു, എന്‍. സുരേഷ് കുമാര്‍, കെ.എസ്. ഷിബു, ബിന്ദു അജി, വി.കെ. സതീശന്‍, കെ.വി ജെയ്‌മോന്‍, ഹരിമോന്‍, ജോസ് സൈമണ്‍, എ.എം സോമനാഥന്‍, വക്കച്ചന്‍ മണ്ണത്താലി, അനീഷ് തേവരപ്പടിക്കല്‍ തുടങ്ങിയവരും ബ്ലോക്ക്, ഗ്രാമപഞ്ചായത്തംഗങ്ങളും സ്ഥാനാര്‍ഥിയെ അനുഗമിച്ചു. ഞായറാഴ്ച ഉദയനാപുരം പഞ്ചായത്തില്‍ പര്യടനം നടത്തും.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും