Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം വൈക്കത്തെ പ്രമുഖ കോൺഗ്രസ് നേതാവ് എൻ.എം താഹ അന്തരിച്ചു ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു മഴക്കെടുതിയിൽ വിറച്ച് മലയോരം: നാല് മരണം ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും: മുഖ്യമന്ത്രി ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയും ഉരുൾപൊട്ടലും: മൂന്ന് മരണം; പത്തനംതിട്ടയിൽ ഡാമുകൾ തുറന്നു വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം വൈക്കത്തെ പ്രമുഖ കോൺഗ്രസ് നേതാവ് എൻ.എം താഹ അന്തരിച്ചു ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു മഴക്കെടുതിയിൽ വിറച്ച് മലയോരം: നാല് മരണം ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും: മുഖ്യമന്ത്രി ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയും ഉരുൾപൊട്ടലും: മൂന്ന് മരണം; പത്തനംതിട്ടയിൽ ഡാമുകൾ തുറന്നു വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന്
|
Loading Weather...
Follow Us:

കാലാക്കൽ ക്ഷേത്രത്തിലെ തടി വഴിപാട് ഭക്തിസാന്ദ്രമായി

എസ്. സതീഷ്കുമാർ

കാലാക്കൽ ക്ഷേത്രത്തിലെ തടി വഴിപാട് ഭക്തിസാന്ദ്രമായി

വൈക്കം: വൈക്കം മഹാദേവ ക്ഷേത്ര കാവൽ ഉടയോൻ കുടികൊള്ളുന്ന കാലാക്കൽ ക്ഷേത്രത്തിലെ ഉൽസവ സമാപന ദിനം രാത്രിയിൽ നടന്ന തടി തുള്ളൽ ഭക്തിസാന്ദ്രമായി.

0:00
/1:04

ക്ഷേത്രത്തിലെ പത്താമുദയ ഉത്സവത്തിന്റെ പ്രധാന ചടങ്ങാണ് തടി വഴിപാട്. വിവിധ ദേശങ്ങളിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഭക്തിപൂർവ്വം തുള്ളിയാണ് തടികൾ ക്ഷേത്രനടയിൽ സമർപ്പിച്ചത്. ശരീരികമായി ഉണ്ടാകുന്ന അവശതകൾക്ക് പരിഹാരമായി കാലാക്കൽ ക്ഷേത്രത്തിൽ നടത്തുന്ന പ്രധാന വഴിപാടാണ് തടി സമർപ്പണം. അഞ്ചു തരംപഴം, അഞ്ചു തരം മധുരം പച്ചരി, ഉണക്കലരി എന്നിവ ഉൾപ്പെടെ അഞ്ചു തരം പൊടികളും നെയ്യ്, എള്ള് തുടങ്ങിയ 21 വിഭവങ്ങളും ചേർത്ത് മണ്ണിൻ്റെ ചൂടിൽ ചുട്ടാണ് തടി തയാറാക്കുന്നത്. കൈ, കാൽ, ഉടൽ, ശിരസ്സ്,എന്നീ തടികൾ കാലാക്കൽ വല്യച്ചനും ആൾ തടി, ഗരുഡതടി എന്നിവ ഘണ്ഠാകർണസ്വാമിക്കുമാണ് നിവേദിക്കുന്നത് വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരനടയിൽ കാലാക്കൽ വല്യച്ചൻ എഴുന്നള്ളി ഉപചാരം ചൊല്ലി. തുടർന്ന് വലിയ കാണിക്കയും നടന്നു. വൈക്കം മഹാദേവ ക്ഷേത്രം അടച്ചാൽ ക്ഷേത്രത്തിന്റെ സംരക്ഷണം കാലാക്കൽ വല്യച്ചൻ ആണെന്നാണ് വിശ്വാസം. ചടങ്ങുകൾക്ക് മേൽശാന്തി എസ്.എൻ. പുരം വിനോദ്, വെളി ച്ചപ്പാട്, എൻ.ആർ. രാജേഷ് എന്നിവർ കാർമികരായി. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ ഭാഗമായ കാലാക്കൽ ക്ഷേത്രത്തിലെ പത്താമുദയമഹോത്സവത്തോടനുബന്ധിച്ച് നടത്തിയ കലശാഭിഷേകത്തിന് ശേഷം ഉച്ചയ്ക്ക് കാലാക്കൽ ക്ഷേത്ര ഭക്തജന സമിതി യുടെ നേതൃത്വത്തിൽ നടത്തിയ പ്രസാദ ഊട്ടു നടന്നു. മേൽശാന്തി വിനൂപ് ദീപപ്ര കാശനം നടത്തി സമിതി പ്രസിഡന്റ് കെ. ശിവപ്രസാദ് പ്രസാദ്, സെക്രട്ടറി റജി ശിവശൈലം, ശിവദാസ് നാരായണൻ, അനിൽ ഷാരത്ത്, പി.എസ്. പ്രതീഷ്, സുധാകരൻ കാലാക്കൽ, ചിത്രൻ ഉയനാപുരം ഷിബു പറമ്പിനേഴത്ത്, ഹരി കോവിലകത്തുകടവ് അയിഷ മുരളി, ധന്യ ഷിബു, ശാന്താ കേശവൻ എന്നിവർ നേതൃത്വം നൽകി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും