പെരുമ്പാമ്പിനെ പിടികൂടി
വൈക്കം: വലിയ പൂച്ചയെ ചുറ്റിവരിഞ്ഞ് വിഴുങ്ങാൻ ശ്രമിച്ച പെരുമ്പാമ്പിനെ പിടികൂടി. വൈക്കം നഗരസഭ എട്ടാം വാർഡിൽ വൈഷ്ണവത്തിൽ അനൂപിൻ്റെ പുരയിടത്തിൽ ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ സർപ്പ അംഗം പി.എസ്. സുജയ് പെരുമ്പാമ്പിനെ പിടികൂടി ചാക്കിലാക്കി. അതേ സമയം പെരുമ്പാമ്പിൻ്റെ ആക്രമണത്തിനിരയായ പൂച്ച ചത്തു. പെരുമ്പാമ്പിനെ അടുത്ത ദിവസം വനം വകുപ്പിന് കൈമാറും.