Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി വൈക്കത്തുനിന്ന് ഒരു ബോധവൽക്കരണ ഗാനം അതിതീവ്ര മഴ സാധ്യത: കോട്ടയത്ത് ഇന്ന് റെഡ് അലർട്ട് മുന്നറിയിപ്പ് അഡ്വ. വി.വി. സത്യൻ്റെ ഓർമ്മയിൽ വൈക്കം ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി കിഴക്കൻ വെള്ളത്തിൻ്റെ വരവിൽ വൈക്കത്തെ താഴ്ന്ന പ്രദേശങ്ങൾ മുങ്ങുന്നു ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി വൈക്കത്തുനിന്ന് ഒരു ബോധവൽക്കരണ ഗാനം അതിതീവ്ര മഴ സാധ്യത: കോട്ടയത്ത് ഇന്ന് റെഡ് അലർട്ട് മുന്നറിയിപ്പ് അഡ്വ. വി.വി. സത്യൻ്റെ ഓർമ്മയിൽ വൈക്കം ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി കിഴക്കൻ വെള്ളത്തിൻ്റെ വരവിൽ വൈക്കത്തെ താഴ്ന്ന പ്രദേശങ്ങൾ മുങ്ങുന്നു
|
Loading Weather...
Follow Us:

വിശ്വാസത്തിന്റെ ദീപ്തസ്മരണയിൽ ക്രൈസ്തവ ദേവാലയങ്ങളിൽ പെസഹായുടെ തിരുകർമ്മങ്ങൾ നടത്തി

വിശ്വാസത്തിന്റെ ദീപ്തസ്മരണയിൽ ക്രൈസ്തവ ദേവാലയങ്ങളിൽ പെസഹായുടെ തിരുകർമ്മങ്ങൾ നടത്തി
യേശുനാഥൻ 12 ശിഷ്യന്മാരുടെ കാൽകഴുകി ചുംബിച്ചതിന്റെ ഓർമ്മ പുതുക്കി വൈക്കം ടൗൺ നടേൽ പള്ളിയിൽ വികാരി ഫാ. ആന്റണി പരവര കാൽകഴുകൽ ശ്രശ്രൂഷ നടത്തുന്നു

വൈക്കം: ത്യാഗത്തിന്റേയും സഹനത്തിന്റേയും മാതൃക കാട്ടി യേശുനാഥൻ 12 ശിഷ്യന്മാരുടെ കാൽകഴുകി ശുശ്രൂഷിച്ചതിന്റെ ഓർമ്മപുതുക്കി ക്രൈസ്തവ ദേവാലയങ്ങളിൽ പെസഹാ വ്യാഴം ആചരിച്ചു. വൈക്കം സെന്റ് ജോസഫ് ഫൊറോനാ പള്ളിയുടെ കീഴിലുള്ള 19 ഇടവക ദേവാലയങ്ങളിൽ പെസഹാ വ്യാഴാഴ്ചയുടെ തിരുകർമ്മങ്ങൾ വ്യാഴാഴ്ച രാവിലെ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടത്തി. യേശുനാഥൻ 12 ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി ശുശ്രൂഷിച്ചതിന്റെ സ്മരണയിൽ എല്ലാ ദേവാലയങ്ങളിലും കാൽകഴുകൽ ശുശ്രൂഷ പ്രധാന ചടങ്ങായി നടത്തി.

കോതനല്ലൂർ കന്തീശങ്ങളുടെ ഫൊറോന പള്ളിയിൽ നടന്ന കാലുകഴുകൽ ശുശ്രൂഷയ്ക്ക് ഫൊറോനാ വികാരി ഫാ. കുര്യൻ കാലായിൽ നേതൃത്വം നൽകുന്നു. അസി.വികാരി ഫാ. മൈക്കിൾ നടുവിലേക്കുറ്റ് സമീപം

അൾത്താരക്ക് മുന്നിൽ പ്രത്യേകം ഇരിപ്പിടം ഒരുക്കി യേശുനാഥൻ 12 ശിഷ്യന്മാരുടെ കാൽകഴുകി ശുശ്രൂഷിച്ചതിന്റെ സ്മരണയിൽ ഓരോ ദേവാലയങ്ങളിലും പ്രധാന പുരോഹിതൻ കാൽകഴുകൽ ശുശ്രൂഷ നടത്തി. 
രാവിലെ 6.30ന് പെസഹായുടെ തിരുകർമ്മങ്ങൾ തുടങ്ങി. കുരിശിന്റെ വഴി, പൊതു ആരാധന, വൈകിട്ട് അപ്പംമുറിക്കൽ ശുശ്രൂഷ എന്നിവയും നടന്നു. വൈക്കം ഫൊറോനാ പള്ളിയിൽ വികാരി ഫാ. ബർക്കുമാൻസ് കൊടയ്ക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു.

കടുത്തുരുത്തി വലിയപള്ളിയിൽ വികാരി ജോൺസൺ നീലനിരപ്പൽ കാൽ കഴുകൾ ശുശ്രൂഷ നടത്തുന്നു

നടേൽപള്ളിയിൽ വികാരി ആന്റണി പരവര, ചെമ്പ് പള്ളിയിൽ ഫാ. വർഗീസ് പയനുങ്കൽ, ഉദയനാപുരം പള്ളിയിൽ ഫാ.തോമസ് മംഗലശ്ശേരി, തോട്ടകം പള്ളിയിൽ ഫാ. വർഗീസ് മേനാച്ചേരി, ചെമ്മനത്തുകര പള്ളിയിൽ ഫാ. സുബിൻ പാറയ്ക്കൽ, കൊട്ടാരപള്ളിയിൽ ഫാ. സിബിൻ പെരേപ്പാടൻ, ടി.വി. പുരം പള്ളിയിൽ ഫാ. ഡിനോ മാണിക്യത്താൻ, കൊതവറ പള്ളിയിൽ ഫാ. ഷിജോ കോനുപറമ്പൻ, ഉല്ലല പള്ളിയിൽ ഫാ. വിൻസന്റ് പറമ്പത്തറ, ഇടയാഴം പള്ളിയിൽ ഫാ. എബ്രഹാം മുകാലിൽ, അച്ചിനകം പള്ളിയിൽ ഫാ. ആന്റണി മംഗലത്ത്, വെച്ചൂർ പള്ളിയിൽ ഫാ .ജോഷി കളപറമ്പത്ത്, വല്ലകം പള്ളിയിൽ ഫാ. ടോണി കോട്ടയ്ക്കൽ, വടയാർ പള്ളിയിൽ ഫാ. സെബാസ്റ്റ്യൻ ചന്നാപ്പള്ളി, തലയോലപറമ്പ് പള്ളിയിൽ ഫാ. സേവ്യർ ആവള്ളിൽ, പൊതി കലയത്തുംകുന്ന് പള്ളിയിൽ ഫാ. പോൾ വെള്ളറക്കൽ, മേവെള്ളൂർ പള്ളിയിൽ ഫാ. അലക്സ് മേക്കാംതുരുത്തി എന്നീ വൈദികർ ചടങ്ങിൽ മുഖ്യകാർമ്മികത്വം വഹിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും