|
Loading Weather...
Follow Us:
BREAKING

ഫുട്ബോളിലും ഹോക്കിയിലും ഒരുപോലെ മികവ് തെളിയിച്ച് പെൺകുട്ടികൾ

ഫുട്ബോളിലും ഹോക്കിയിലും ഒരുപോലെ മികവ് തെളിയിച്ച് പെൺകുട്ടികൾ

തലയോലപ്പറമ്പ്: ഫുട്ബോളിലും ഹോക്കിയിലും ഒരുപോലെ മികവ് പ്രകടിപ്പിച്ച് എ.ജെ. ജോൺ സ്കൂളിലെ കായിക പ്രതിഭകൾ. കൊല്ലത്തും തിരുവനന്തപുരത്തും പാലക്കാടും ആയി നടന്ന കഴിഞ്ഞ സ്റ്റേറ്റ് സ്കൂൾ ഗെയിംസുകളിൽ ജൂനിയർ സ്കൂൾ ഹോക്കി ചാമ്പ്യൻഷിപ്പിൽ എ.ജെ. ജോൺ സ്കൂളിലെ ജൂനിയർ ഹോക്കി 6 താരങ്ങൾ ഷിഫ ഫാത്തിമ, മിസ്രിയാ പി.എസ്, ആഗ്നെസ് മരിയ, മിസ്രിയ മാഹിൻ, ശ്രീപദ്മ, അമയ രതീഷ് മികച്ച പ്രകടനം കാഴ്ചവച്ചു. സബ് ജൂനിയർ ഹോക്കിയിൽ മറിയം ഫിറോസും കോട്ടയം ജില്ലയ്ക്ക് വേണ്ടി കളിച്ചിരുന്നു. കൂടാതെ ജൂനിയർ ഫുട്ബോളിൽ കോട്ടയം റവന്യൂ ജില്ലയിൽ നിന്നും ആദ്യ കൃഷ്ണ, മരിയ ജോസഫ്, സന്ന്യാ എസ്. തിരുവനന്തപുരം ജി. വി രാജ സ്പോർട്സ് സ്കൂളിൽ നടന്ന സബ് ജൂനിയർ ഫുട്ബോളിലും എ.ജെ. ജോൺ സ്കൂളിലെ ആഞ്ജലിനയും കണ്ണൂരിൽ നടന്ന സീനിയർ സ്റ്റേറ്റ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കോട്ടയം ജില്ലക്കു വേണ്ടി മികവ് പ്രകടിപ്പിച്ചിരുന്നു.