Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ
|
Loading Weather...
Follow Us:

ഫുട്സാൽ ആവേശമാകുന്നു

ഫുട്സാൽ ആവേശമാകുന്നു
ഫുട്സാൽ ചാമ്പ്യൻഷിപ്പിനെത്തിയ താരങ്ങൾ ഫ്രാൻസിസ് ജോർജ് എം.പിയോടൊപ്പം

വൈക്കം: ഫുട്‌ബോൾ കളിയെന്ന് കേട്ടാൽ ആർക്കും ആവേശം ഉയരും. എന്നാൽ, ഫുട്‌സാൾ എന്ന് കേട്ടാൽ പലരും അന്തംവിട്ടു നിൽക്കും. ഫുട്‌ബോളിനോട് സാദൃശ്യമുള്ള കളിയാണെങ്കിലും വ്യത്യാസങ്ങൾ ഏറെയാണ്. ഫുട്‌ബോളിന്റെ കുട്ടി രൂപമായ പെൺകുട്ടികളുടെ ഫുട്‌സാൾ കേരളത്തിൽ ആദ്യമായി വെള്ളൂർ ഗ്രാമത്തിലെ സ്കൂളിൽ സജീവമാകുന്നു.

0:00
/1:43


​ദേശീയ വനിത ഫുട്‌ബോൾ താരങ്ങളുടെ ഈറ്റില്ലമായി മാറിയ വെള്ളൂരിൽ തന്നെയാണ് ഫുട്‌സാളും കളം പിടിക്കുന്നത്. ഫുട്‌സാൾ ടീമിൽ അഞ്ചു പേരാണുണ്ടാവുക. വേഗമേറിയ കളിയാണിത്. കളിക്കാർക്ക് വേഗവും സ്റ്റാമിനയും നിർബന്ധമാണ്. യൂറോപ്യൻ രാജ്യങ്ങളിൽ അതിവേഗം പ്രചാരം നേടുന്ന ഫുട്‌സാൾ കേരളത്തിലും വേരുപിടിക്കുകയാണ്. വെള്ളൂർ കെ.എം.എച്ച്.എസ് മൈതാനിയിൽ ഫുട്‌സാൾ ചാമ്പ്യൻഷിപ്പ് ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്തു. വൈക്കം വനിതാ സ്പോർട്സ് അക്കാദമിയിലെ അഞ്ചു സ്കൂളിൽനിന്ന് സ്റ്റേറ്റ് താരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിരുന്നു. വൈക്കം ഗേൾസ് ഫുട്ബാൾ ചാമ്പ്യന്മാരായി. എ.ജെ. ജോൺ സ്കൂൾ റണ്ണേഴ്സ് ആയി. സ്കൂൾ മൈതാനിയിൽ നടക്കുന്ന സൗജന്യ ഫുട്‌സാൾ പരിശീലന ക്യാമ്പിൽ പെൺകുട്ടികൾക്ക് പങ്കെടുക്കാം.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും