Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

പി.ആർ.ഡി. ഉദ്യോഗസ്ഥനെ സസ്‌പെൻ്റ് ചെയ്തു

പി.ആർ.ഡി. ഉദ്യോഗസ്ഥനെ സസ്‌പെൻ്റ് ചെയ്തു

കണ്ണൂർ: അഴീക്കോട് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്‌ഥാനാർത്ഥിക്ക് വേണ്ടി വാർത്താക്കുറിപ്പ് പ്രസിദ്ധീകരിച്ച് കണ്ണൂർ പി.ആർ.ഡി. ഉദ്യോഗസ്ഥനെതിരെ നടപടി. ഉദ്യോഗസ്ഥനെ സസ്‌പെൻ്റ് ചെയ്തു. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.വി. സുമേഷിനെതിരെ യു.ഡി.എഫ് വ്യക്തിഹത്യ നടത്തുന്നു എന്ന് എൽ.ഡി.എഫ് പരാതി നൽകിയതിനെ കുറിച്ചാണ് പി.ആർ.ഡി വാർത്താക്കുറിപ്പ് നൽകിയത്. മണ്ഡലം സെക്രട്ടറി എം. പ്രകാശൻ യു.ഡി.എഫിനെതിരെ നടപടി ആവശ്യപ്പെട്ടു എന്നും വാർത്താക്കുറിപ്പിൽ പറയുന്നു. പിന്നാലെയാണ് പി.ആർ.ഡിയുടേത് ചട്ടലംഘനം എന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തുവന്നത്. പി.ആർ.ഡി രാഷ്ട്രീയ പ്രചാരണം നടത്തുന്നു എന്ന് ഡി.സി.സി പ്രസിഡണ്ട് മാർട്ടിൻ ജോർജ്ജും രംഗത്ത് വന്നു. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും കോൺഗ്രസ് അറിയിച്ചു. വാർത്തയായതിന് പിന്നാലെ സംഭവത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ജില്ലാ കളക്ടറോട് വിശദീകരണം തേടിയത്. വിവാദമായതിനു ശേഷവും വാർത്താക്കുറിപ്പ് പി.ആർ.ഡി പിൻവലിക്കാൻ തയ്യാറായില്ലായിരുന്നു. കലക്ടർക്ക് എൽ.ഡി.എഫ് നൽകിയ പരാതിയെക്കുറിച്ച് വാർത്താക്കുറിപ്പ് തയ്യാറാക്കുക മാത്രമാണ് ചെയ്തതെന്നാണ് പി.ആർ.ഡിയുടെ മറുപടി.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും