Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം
|
Loading Weather...
Follow Us:

പിടിമുറുക്കി വൈക്കം ജല അതോറിറ്റി

വൈക്കം: കുടിശിക വരുത്തിയ വാട്ടർ കണക്ഷൻ വിഛേദിച്ചും അനധികൃത പൊതുടാപ്പുകൾ നീക്കം ചെയ്തും  ജലമോഷണത്തിന്  പിടിമുറുക്കിയും വൈക്കം ജല അതോറിറ്റി. വൈക്കം ഓഫീസിൽ കീഴിൽ അനധികൃത പൊതുടാപ്പുകൾ കണ്ടെത്തി തത്സമയം വിഛേദിക്കുന്നതും കുടിശിക വരുത്തിയ വാട്ടർ കണക്ഷനുകൾ വിഛേദിക്കുന്ന  പ്രവർത്തികളും ദ്രുതഗതിയിൽ നടത്തുകയാണ് അധികൃതർ. അറിയിപ്പ് ലഭിച്ചിട്ടും വാട്ടർ ചാർജ്‌ കുടിശിക വരുത്തിയ ഉപഭോക്താക്കളുടെ  കണക്ഷനുകൾ ഇനിയൊരറിയിപ്പ് ഇല്ലാതെ തന്നെ വിഛേദിക്കുമെന്ന് വൈക്കം വാട്ടർ അതോറിറ്റി എ.ഇ അറിയിച്ചു. കേടായ വാട്ടർ മീറ്റർ ഉപയോഗിച്ച് വെള്ളം എടുത്തു കൊണ്ടിരിക്കുന്നവരുടെ കണക്ഷനും വിഛേദിക്കും. വൈക്കം മുനിസിപ്പാലിറ്റിയിലെയും വെച്ചൂർ, തലയാഴം, ടി.വി പുരം, ഉദയനാപുരം, ചെമ്പ്, മറവന്തുരുത്ത്, തലയോലപ്പറമ്പ് പഞ്ചായത്തുകളിലെയും ഉപഭോക്താക്കൾ ഇതൊരറിയിപ്പായി എടുത്ത് വാട്ടർ അതോറിറ്റിയോട് സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും