Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം വൈക്കം കാട്ടിക്കുന്നിൽ വൈദ്യുതി കമ്പി പൊട്ടി വീണ് സഹോദരങ്ങൾക്ക് ഷോക്കേറ്റു മഴയാണ്, കുട്ടികളെ ചേർത്ത് പിടിക്കണം: കെ. ബിനിമോൻ എം.എൽ.എ വൈക്കത്ത് രക്ഷാ സേനക്കും വേണം രക്ഷാപ്രവർത്തനം വൈക്കത്ത് പ്രളയഭീതി കുറയുന്നു: മഴ മുന്നറിയിപ്പിൽ ആശങ്ക മാറാതെ തീരദേശങ്ങൾ ബെംഗളൂരുവിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് അപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു വീടിനുള്ളിൽ വെള്ളം കയറി കുഴഞ്ഞുവീണ വൃദ്ധന് രക്ഷകരായി ജനപ്രതിനിധികളും ഫയർഫോഴ്സും പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് 12 കാരിക്ക് ഷോക്കേറ്റു അനാസ്ഥ വിതച്ച ദുരിതം വെച്ചൂരിൽ പാടത്തെ മോട്ടോർ കേടായി പമ്പിങ് നിലച്ചു: 15ലധികം വീടുകളിൽ വെള്ളം കയറി തോട്ടുങ്കൽ പടവിൽ മടവീഴ്ച: വെച്ചൂരിൽ വ്യാപക കൃഷിനാശം ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം കുമരകത്ത് വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ വൈകി: ഗൃഹനാഥ മരിച്ചു ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം വൈക്കം കാട്ടിക്കുന്നിൽ വൈദ്യുതി കമ്പി പൊട്ടി വീണ് സഹോദരങ്ങൾക്ക് ഷോക്കേറ്റു മഴയാണ്, കുട്ടികളെ ചേർത്ത് പിടിക്കണം: കെ. ബിനിമോൻ എം.എൽ.എ വൈക്കത്ത് രക്ഷാ സേനക്കും വേണം രക്ഷാപ്രവർത്തനം വൈക്കത്ത് പ്രളയഭീതി കുറയുന്നു: മഴ മുന്നറിയിപ്പിൽ ആശങ്ക മാറാതെ തീരദേശങ്ങൾ ബെംഗളൂരുവിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് അപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു വീടിനുള്ളിൽ വെള്ളം കയറി കുഴഞ്ഞുവീണ വൃദ്ധന് രക്ഷകരായി ജനപ്രതിനിധികളും ഫയർഫോഴ്സും പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് 12 കാരിക്ക് ഷോക്കേറ്റു അനാസ്ഥ വിതച്ച ദുരിതം വെച്ചൂരിൽ പാടത്തെ മോട്ടോർ കേടായി പമ്പിങ് നിലച്ചു: 15ലധികം വീടുകളിൽ വെള്ളം കയറി തോട്ടുങ്കൽ പടവിൽ മടവീഴ്ച: വെച്ചൂരിൽ വ്യാപക കൃഷിനാശം ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം കുമരകത്ത് വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ വൈകി: ഗൃഹനാഥ മരിച്ചു ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ
|
Loading Weather...
Follow Us:

പനങ്കാവ് ദേവീ ക്ഷേത്രത്തിലെ പൂരക്കാഴ്ച്ച വർണാഭമായി

പനങ്കാവ് ദേവീ ക്ഷേത്രത്തിലെ പൂരക്കാഴ്ച്ച വർണാഭമായി

വൈക്കം: ചെമ്പ് പനങ്കാവ് ദേവീ ക്ഷേത്രത്തിൽ കുംഭ ഭരണി ഉത്സവത്തോട് അനുബന്ധിച്ച് ചിലമ്പ് പൂരാഘോഷ കൂട്ടായ്മ നടത്തിയ പൂരക്കാഴ്ച്ച വർണാഭമായി. ചെമ്പ് പെട്രോൾ പമ്പിന് എതിർവശം ചാത്തനാട്ട് ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് മത്തുങ്കൽ റോഡ് വഴി ക്ഷേത്രത്തിൽ എത്തിച്ചേർന്നു. 250ൽപ്പരം കലാകാരന്മാർ അണിനിരന്ന പൂരക്കാഴ്ച കാണികൾക്ക് ദൃശ്യ ശ്രവ്യ വിരുന്നായി. ചിലമ്പ് പൂരം ആഘോഷം കണ്ട് ആസ്വദിക്കാൻ നാടിൻ്റെ നാനാ ദിക്കുകളിൽ നിന്നായി ആയിരങ്ങളാണ് ഇന്നലെ വൈകുന്നേരം മുതൽ ക്ഷേത്രാങ്കണത്തിൽ തടിച്ചു കൂടിയത്.

ആട്ടം കലാസമിതി തൃശൂർ അവതരിപ്പിച്ച ശിങ്കാരിമേളം. അഞ്ജന കണ്ണൂർ, അരുൺ തൃശൂർ എന്നിവർ നയിച്ച നാടൻ പാട്ട്, റിഥം ബീറ്റ്സ് പിറവം ഒരുക്കിയ ബാൻ്റ് മേളം, ചെമ്പ് കലാവേദിയുടെ പാണ്ടി മേളം, അക്കരപ്പാടം ബ്രദേഴ്‌സിൻ്റെ പമ്പമേളം, ഡ്രാഗൺ പത്മ തൃശൂർ ഒരുക്കിയ ചൈനീസ് ബാഗ്ലോസി ഡാൻസ്, ദൃശ്യകല തൃശൂർ ഒരുക്കിയ തിടമ്പ് ഡാൻസ്, ഗൊറില്ല പൂജ കന്യാകുമാരി അവതരിപ്പിച്ച ടിഡിബെയർ ഡാൻസ്, സ്‌ക്‌ഡ് ഇടപ്പള്ളിയുടെ ലൈറ്റനിങ്, നാട്ടരങ്ങ് കൊച്ചി അവതരിപ്പിച്ച ഫെസ്‌റ്റിവൽ ഡാൻസ്, കന്യാകുമാരി പൂജ അവതരിപ്പിച്ച തെയ്യം, സന്തോഷ് ആർപ്പൂക്കരയുടെ നേതൃത്വത്തിൽ നടത്തിയ മയൂര നൃത്തം, പഞ്ചവടി ചേർത്തല അവതരിപ്പിച്ച കൊട്ടക്കാവടി, ശ്രീമുരുക തൃപ്പൂണിത്തുറ അവതരിപ്പിച്ച ആട്ടക്കാവടി, ധ്രുവം ചക്കുളത്തുകാവ് ഒരുക്കിയ പൂക്കാവടി എന്നിവ ആടിയും പാടിയും കലാരൂപങ്ങൾ മൈതാനത്ത് നിരന്ന കാഴ്‌ച ആസ്വാദകരുടെ മനം കവർന്നു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും